KeralaLatest News

ലോക് ഡൗണ്‍ ലംഘിച്ചു; റോഡിലിറങ്ങി നടക്കുകയായിരുന്ന രണ്ട് വയസ്സുകാരിയെ പോലീസ് പൊക്കി

കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പതിവ് പട്രോളിംഗിനിടെയാണ് മാനന്തവാടി പോലീസ് റോഡിലൂടെ തനിച്ച്‌ നടക്കുകയായിരുന്ന പെണ്‍കുഞ്ഞിനെ കണ്ടത്.

മാനന്തവാടി: ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു പുറത്തിറങ്ങുന്നവരെ പൊക്കാന്‍ ഇറങ്ങാതിയാ പൊലീസിന് കയ്യില്‍ കിട്ടിയത് രണ്ടു വയസ്സുകാരിയെ. മാനന്തവാടിയിലാണ് സംഭവം. റോഡില്‍ തനിയെ നടക്കുന്ന കണ്ട പൊലീസാണ് കു‍ഞ്ഞിനെ സുരക്ഷിതമായി വീട്ടില്‍ എത്തിച്ചത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പതിവ് പട്രോളിംഗിനിടെയാണ് മാനന്തവാടി പോലീസ് റോഡിലൂടെ തനിച്ച്‌ നടക്കുകയായിരുന്ന പെണ്‍കുഞ്ഞിനെ കണ്ടത്.

ഉടന്‍ തന്നെ കുഞ്ഞിനെയെടുത്ത് മാതാപിതാക്കളെ അന്വേഷിച്ച്‌ അലഞ്ഞു. ഒടുവില്‍ മാതാപിതാക്കളെ കണ്ടെത്തിയപ്പോള്‍ കുട്ടിയെ സുരക്ഷിതമായി കൈമാറുകയും ചെയ്തു. പോലീസ് ഡ്രൈവര്‍ കെ ഇബ്രാഹിമാണ്, കുഞ്ഞിനെ എടുത്ത് വീട് കണ്ടെത്തി അമ്മയെ ഏല്‍പിച്ചത്. കുഞ്ഞിനെയും കൊണ്ട് പോലീസ് എത്തിയപ്പോഴാണ് വീട്ടുകാരും സംഭവം അറിയുന്നത്.ചെറുതായൊന്നു കണ്ണുതെറ്റിയപ്പോഴാണ് കുട്ടി പുറത്തുപോയതെന്നും കുട്ടി വീടിനുള്ളില്‍ തന്നെ ഉണ്ടായിരുന്നെന്നാണ് ഇത്രയും നേരം വിചാരിച്ചിരുന്നതെന്നും അമ്മ പറഞ്ഞു.

വിലക്ക്‌ ലംഘിച്ച്‌ ജുമാ നമസ്‌കാരം; എസ്‌ഡിപിഐ മണ്ഡലം പ്രസിഡന്റടക്കം 23 പേർ അറസ്‌റ്റിൽ

റോഡിന്റെ വശത്തുള്ള വീട്ടില്‍ നിന്ന് കുഞ്ഞ് 50 മീറ്ററോളം നടന്നിരുന്നുവെന്ന് പോലീസ് പറയുന്നു. കുട്ടിയെ തിരിച്ചേല്‍പ്പിച്ച പോലീസുകാര്‍ക്ക് മാതാപിതാക്കള്‍ നന്ദി അറിയിക്കുകയും ചെയ്തു. സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ എസ് സി പിഒ കെ എന്‍ സുനില്‍ കുമാര്‍ പകര്‍ത്തിയ ചിത്രം ജില്ലാ പൊലീസ് മേധാവി ഫേസ്ബുക്കില്‍ പങ്കുവയ്ക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button