KeralaLatest NewsNews

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്; പുതിയ കണക്കുകൾ പുറത്ത്

മുംബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ഇവിടെ തന്നെയാണ് ഏ​റ്റ​വും കു​ടു​ത​ല്‍ പേ​ര്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മരിച്ചതും. ഇവിടെ രോ​ഗി​ക​ളു​ടെ എണ്ണം 500 ക​ട​ന്നു. ഇ​ന്ത്യ​യി​ല്‍ കൂ​ടു​ത​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ള്ള സം​സ്ഥാ​ന​മാ​ണ് മ​ഹാ​രാ​ഷ്ട്ര. 537 പേ​ര്‍​ക്കാ​ണ് ഇ​വി​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഏ​ഷ്യ​യി​ലെ ത​ന്നെ വ​ലി​യ ചേ​രി​ക​ളി​ലൊ​ന്നാ​യ ധാ​രാ​വി​യി​ലും കോ​വി​ഡ് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു.

അതേസമയം, രാ​ജ്യ​ത്ത് കോ​വി​ഡ്-19 ബാ​ധി​ച്ച്‌ മൂ​ന്ന് പേ​ര്‍ കൂ​ടി മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 71 ആ​യി. മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ് മ​രി​ച്ച​ത്. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ഒ​രാ​ള്‍​ക്ക് മ​ല​യാ​ളി​ക​ളു​മാ​യി സമ്പർക്കമുണ്ടെന്നും ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​വ​രി​ല്‍ നാ​ല് പേ​ര്‍ കേ​ര​ള​ത്തി​ല്‍ എ​ത്തി​യ​താ​യാ​ണ് വി​വ​രം.

മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ന്‍, ക​ര്‍​ണാ​ട​ക എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ഇ​ന്ന് കോ​വി​ഡ് മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. മ​ധ്യ​പ്ര​ദേ​ശി​ല്‍ എ​ട്ട് പേ​രും ക​ര്‍​ണാ​ട​ക​യി​ല്‍ നാ​ല് പേ​രും കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചി​രു​ന്നു. രാ​ജ​സ്ഥാ​നി​ലെ ആ​ദ്യ മ​ര​ണ​മാ​ണ് ഇ​ന്ന് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. 2,500ലെ​റെ പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ 194 പേ​ര്‍ രോ​ഗ​വി​മു​ക്തി നേ​ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button