Latest NewsNewsIndiaMobile PhoneTechnology

ലോക് ഡൗൺ, ഫോണുകളുടെ വാറന്റി കാലാവധി നീട്ടി നൽകി പ്രമുഖ കമ്പനികള്‍

കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി 21 ദിവസത്തെ സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ചതിനാൽ ഫോണുകളുടെ വാറന്റി കാലാവധി നീട്ടി നൽകി സാംസങ്, വണ്‍പ്ലസ്, ഒപ്പോ തുടങ്ങിയ പ്രമുഖ നിർമാണ കമ്പനികള്‍.

Also read : ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് : ഈ തസ്തികയിലേക്ക് നടത്താനിരുന്ന പരീക്ഷ മാറ്റിവെച്ച് എസ്.ബി.ഐ

സാംസങ് മാര്‍ച്ച് 20-നും ഏപ്രില്‍ 30-നും ഇടയില്‍ വാറന്റി അവസാനിക്കുന്ന ഉത്പന്നങ്ങള്‍ക്ക് 2020 മേയ് 31 വരെ കാലാവധി നീട്ടിനല്‍കി. വണ്‍പ്ലസ്, മാര്‍ച്ച് ഒന്നിനും മേയ് 30-നും ഇടയില്‍ വാറന്റി അവസാനിക്കുന്ന ഉത്പന്നങ്ങള്‍ക്ക് മേയ് 31 വരെയാണ് കാലാവധി നീട്ടി നൽകിയത്.

എന്നാൽ ഒപ്പോ ഓണ്‍ലൈന്‍ റിപ്പയര്‍ സര്‍വീസ് സൗകര്യമാണ് ഉപയോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. തില്‍ ശരിയാകാത്തവര്‍ക്ക് കൂടുതല്‍ സമയവും അനുവദിക്കുന്നതാണ്. ഷവോമി, റിയൽ മി, വിവോ  ഉള്‍പ്പെടെ കൂടുതല്‍ കമ്പനികള്‍ വാറന്റി കാലാവധി നീട്ടി നൽകുമെന്നാണ് സൂചന. വരും ദിവസങ്ങളില്‍ ഇത് സംബന്ധിച്ച അറിയിപ്പുകൾ പ്രതീക്ഷിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button