Latest NewsNewsIndia

രാജ്യത്ത് ലോക് ഡൗണിനു ശേഷവും കടുത്ത നിയന്ത്രണങ്ങള്‍ തുടരും : സൂചനകള്‍ നല്‍കി കേന്ദ്രം

ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരോന്ദ്ര മോദി പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഏപ്രില്‍ 14 ന് പിന്‍വലിച്ചാലും ആള്‍ക്കൂട്ടത്തിന് ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ തുടരും. ലോക്ഡൗണിനു ശേഷം ശേഷം തുടരേണ്ട ജാഗ്രതാ രീതികളെക്കുറിച്ചു മുഖ്യമന്ത്രിമാരുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരാഞ്ഞിരുന്നു. മോദിയുടെ നിര്‍ദേശപ്രകാരം ഇന്നലെ കേരളത്തിലെ വിവിധ വകുപ്പ് മേധാവികളും കോവിഡ് പ്രതിരോധ വിദഗ്ധ സമിതിയും ഇതെക്കുറിച്ചു പ്രാഥമിക ചര്‍ച്ച ആരംഭിച്ചു. പുതുതായി രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സിന്റെ കൂടി ചര്‍ച്ചകള്‍ക്കു ശേഷമാകും കേന്ദ്രത്തിനു ശുപാര്‍ശ നല്‍കുക.

Read Also : കോവിഡ് പ്രതിരോധം : രാജ്യമെങ്ങും ഒറ്റക്കെട്ടായി വീണ്ടും പുതിയ പരിപാടിയ്ക്ക് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി : 130 കോടി ജനങ്ങളും പ്രകാശം തെളിയിക്കുന്ന ഈ പരിപാടിയില്‍ പങ്കാളികളാകണമെന്നം ആഹ്വാനം

അതേസമയം, ലോക്ഡൗണിനു ശേഷം സ്വീകരിക്കേണ്ട മുന്‍കരുതലുകളെയും നിയന്ത്രണങ്ങളെയും കുറിച്ചു ശുപാര്‍ശ നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരം സംസ്ഥാനസര്‍ക്കാര്‍ വിദഗ്ധസമിതിയെ നിയോഗിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button