KeralaLatest NewsNews

നിസാമുദ്ദീനില്‍ നടന്ന മതസമ്മേളനത്തെ ന്യായീകരിക്കുന്നവരോട് വിഷയത്തില്‍ അടങ്ങിയിരിക്കുന്ന ആപത്ത് വിശദീകരിച്ച് അഡ്വ.ശങ്കു.ടി.ദാസിന്റെ ശ്രദ്ധേയമായ കുറിപ്പ്

നിസാമുദ്ദീനില്‍ നടന്ന മതസമ്മേളനത്തെ ന്യായീകരിക്കുന്നവരോട് വിഷയത്തില്‍ അടങ്ങിയിരിക്കുന്ന ആപത്ത് വിശദീകരിച്ച് അഡ്വ.ശങ്കു.ടി.ദാസിന്റെ ശ്രദ്ധേയമായ കുറിപ്പ്

നിസാമുദ്ദീനില്‍ നടന്ന മതസമ്മേളനത്തെ ന്യായീകരിക്കുന്നവര്‍ ഒരു കാര്യം മാത്രം മനസിലാക്കുക ഇവര്‍ അറിഞ്ഞോ അറിയാതെയോ സര്‍ക്കാറിനും ജനങ്ങള്‍ക്കും ,കോവിഡ് പ്രതിരോധത്തിനുമെല്ലാം ഒരു വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഈ വിഷയത്തിലെ ആപത്ത് ചൂണ്ടികാണിച്ചിരിക്കുകയാണ് അഡ്വ. ശങ്കു. ടി.ദാസ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിഷയത്തെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്

Read Also : തബ്‌ലീഗ് സമ്മേളനം ഇന്ത്യയുടെ കണക്കൂകൂട്ടലുകള്‍ തെറ്റിച്ചു : രോഗബാധിതരുടെ എണ്ണം ഉയരുമ്പോഴും സമൂഹവ്യാപനം ഇപ്പോഴും ഉണ്ടായിട്ടില്ലെന്നത് ആശ്വാസകരം : ശക്തമായ ലോക് ഡൗണ്‍ ഇന്ത്യയെ രക്ഷപ്പെടുത്തിയെന്ന് ലോകരാഷ്ട്രങ്ങളും

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

അഭിപ്രായങ്ങള്‍ സ്വതന്ത്രം ആവാം, പക്ഷെ വസ്തുതകള്‍ വിശുദ്ധമാണ്.
അതിനെ പറ്റിയുള്ള നമ്മുടെ അഭിപ്രായം എന്തായാലും വസ്തുതകളെ നമുക്ക് മാറ്റി മറിക്കാനോ മായ്ച്ചു കളയാനോ സാധിക്കില്ല. തബ്‌ലീഗ് – കോവിഡ് വെള്ള പൂശുകാരോടും അത് മാത്രമേ പറയാനുള്ളൂ. നിങ്ങള്‍ ന്യായീകരിച്ചോളൂ. മറ്റു സംഭവങ്ങള്‍ വെച്ച് ബാലന്‍സ് ചെയ്‌തോളൂ. വിമര്‍ശകരെ ചാപ്പ അടിച്ചോളൂ. വംശീയതയോ വര്‍ഗ്ഗീയതയോ ആരോപിച്ചോളൂ.പക്ഷെ നിഷേധിക്കാന്‍ പറ്റാത്ത ചില വസ്തുതകള്‍ ബാക്കിയുണ്ടാവും.

ഈ കോവിഡ് കാലത്ത് സര്‍ക്കാരിന്റെയോ പോലീസിന്റെയോ അറിവോ അനുവാദമോ ഇല്ലാതെ ഡല്‍ഹിയിലെ നിസാമുദ്ദീന്‍ മര്‍ക്കസില്‍ എണ്ണായിരത്തോളം തബ്‌ലീഗ് ജമാഅത്തുകാര്‍ മൂന്ന് ദിവസത്തില്‍ ഏറെ യോഗം ചേര്‍ന്നിട്ടുണ്ട് എന്നത് വസ്തുതയാണ്.

ആ യോഗത്തില്‍ അവരുടെ നേതാവ് അമീര്‍ മൌലാന ആയിരകണക്കിന് അനുയായികളോട് ‘അവര്‍ നമ്മളെ പ്രാര്‍ത്ഥനയില്‍ നിന്ന് പിന്തിരിപ്പിക്കാനും പള്ളികള്‍ അടിച്ചിടുവിക്കാനും ശ്രമിച്ചു കൊണ്ടിരിക്കുക ആണ്. നമ്മളൊരിക്കലും അതനുവദിക്കരുത്. ഏത് സാഹചര്യത്തിലും കൂട്ട പ്രാര്‍ത്ഥനകള്‍ തുടരണം.’ എന്നും മറ്റും പറഞ്ഞു കൊണ്ട് കൊറോണ പ്രതിരോധ ശ്രമങ്ങളെ വെല്ലുവിളിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു എന്നത് വസ്തുതയാണ്.

യോഗത്തിന് ശേഷം അതില്‍ നാലായിരത്തോളം പേര്‍ ഡല്‍ഹിയില്‍ തന്നെയും അതില്‍ രണ്ടായിരത്തോളം പേര്‍ മാര്‍ക്കസില്‍ തന്നെയും തങ്ങുകയും ബാക്കി നാലായിരം പേര്‍ രാജ്യത്തെ പത്തൊമ്പത് സംസ്ഥാനങ്ങളിലേക്കും നീങ്ങുകയും അവിടെയുള്ള ആളുകളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തിട്ടുണ്ട് എന്നത് വസ്തുതയാണ്.

ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച ശേഷവും അവര്‍ അധികൃതരെ വിവരം അറിയിക്കാതിരിക്കുകയും അന്വേഷിച്ചു ചെന്ന പോലീസുകാരോട് പരിപാടിയില്‍ പങ്കെടുത്ത ആളുകളുടെ എണ്ണത്തെ പറ്റിയും മര്‍ക്കസില്‍ തുടരുന്ന ആളുകളുടെ സംഖ്യയേ പറ്റിയും തെറ്റായ വിവരങ്ങള്‍ ധരിപ്പിച്ചു കബളിപ്പിക്കുകയും ചെയ്തു എന്നത് വസ്തുതയാണ്.

കൂടുതല്‍ അന്വേഷണത്തില്‍ കാര്യങ്ങള്‍ ബോധ്യപ്പെട്ട പോലീസും ആരോഗ്യ വകുപ്പും മര്‍ക്കസില്‍ തുടരുന്ന രണ്ടായിരത്തോളം പേരെ ഒഴിപ്പിക്കാനും നിരീക്ഷണത്തില്‍ വെയ്ക്കാനും ശ്രമിച്ചപ്പോള്‍ അവരതിനോട് നിസ്സഹരിക്കുകയും പ്രതിഷേധിക്കുകയും അലങ്കോലം സൃഷ്ടിക്കുകയും ചെയ്തു എന്നത് വസ്തുത ആണ്.

ക്വാറന്റയിന്‍ സെന്ററിലേക്ക് കൊണ്ട് പോവാനായി കയറ്റി ഇരുത്തിയ ബസ്സുകളില്‍ നിന്നവര്‍ മനഃപൂര്‍വ്വം പുറത്തേക്ക് തുപ്പി കൊണ്ടിരിക്കുകയും ഹോസ്പിറ്റലുകളില്‍ വസ്ത്രമുരിഞ്ഞു നടക്കുകയും ആരോഗ്യ പ്രവര്‍ത്തകരോട് മോശമായി പെരുമാറുകയും സമ്പൂര്‍ണ്ണ നിസ്സഹകരണം പ്രഖ്യാപിക്കുകയും ചെയ്തു എന്നത് വസ്തുതയാണ്.

ഇത്ര ദിവസം കഴിഞ്ഞിട്ടും ഗവണ്മെന്റ് ഏജന്‍സികള്‍ തിരഞ്ഞു കണ്ടു പിടിച്ചവര്‍ അല്ലാതെ മര്‍ക്കസില്‍ പങ്കെടുത്ത ഒരാള്‍ പോലും സ്വന്തമായി മുന്നോട്ട് വന്നു സ്വയം വെളിപ്പെടുത്തിയിട്ടില്ലെന്നും, പലരും മൊബൈല്‍ ഫോണുകള്‍ സ്വിച് ഓഫ് ചെയ്തു ഇപ്പോഴും അധികൃതരെ വെട്ടിച്ചു നടക്കുക ആണെന്നും, കണ്ടു പിടിക്കപ്പെട്ടവര്‍ പോലും പരിശോധനയ്ക്ക് വിധേയരാവാന്‍ വിസമ്മതിച്ചു പ്രതിഷേധിക്കാന്‍ നില്‍ക്കുകയാണ് ചെയ്തത് എന്നതും വസ്തുതയാണ്.

രാജ്യത്ത് ഇത് വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രണ്ടായിരത്തോളം കൊറോണ കേസുകളില്‍ അഞ്ഞൂറിലേറെ കേസുകള്‍ നിസാമുദ്ദീന്‍ മര്‍ക്കസില്‍ പങ്കെടുത്തവരുടെ ആണെന്നതും, ഇത് വരെ നടന്ന 58 മരണങ്ങളില്‍ 10 എണ്ണവും നിസാമുദ്ദീന്‍ മര്‍ക്കസില്‍ പങ്കെടുത്തവരുടെ ആണെന്നതും, ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 544 കേസുകളില്‍ 65% കേസുകളും നിസാമുദ്ദീന്‍ മര്‍ക്കസില്‍ പങ്കെടുത്തവരുടെ ആണെന്നതും വസ്തുതയാണ്.

ഇന്ത്യയിലെ കൊറോണ വ്യാപനത്തില്‍ ഒറ്റയ്ക്ക് ഏറ്റവും വലിയ സംഭാവന നടത്തിയത് തബ്‌ലീഗ് ജമാഅത്തുകാര്‍ ആണെന്നത് വസ്തുതയാണ്. ഇത്രയും വസ്തുതകള്‍ ആളുകളുടെ മുന്നില്‍ സത്യസന്ധമായി വെക്കൂ.എന്നിട്ടിനി അതിനെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായവും വിശദീകരണവും ന്യായീകരണവും ഒക്കെ നിരത്തിക്കോളൂ.

ആറ്റുകാല്‍ പൊങ്കാലയോ ബിജെപി പ്രകടനമോ തിരുപ്പതി ക്ഷേത്രമോ ബാന്‍ഡ് വാദ്യമോ എന്ത് വെച്ചു വേണമെങ്കിലും ബാലന്‍സ് ചെയ്‌തോളൂ. അപ്പോഴൊക്കെ പക്ഷെ വസ്തുതകളുടെ മാത്രം ബലത്തില്‍ തബ്ലീഗുകാരുടെ കൊറോണ തട്ട് താഴ്ന്നു തന്നെയിരിക്കും.

കാരണം ബാലന്‍സിങ്ങിനു നിങ്ങള്‍ എടുക്കുന്ന ഈ ഇതര സംഭവങ്ങള്‍ ഒന്നും ഗവണ്മെന്റിന്റെ അറിവില്ലാതെ രഹസ്യമായി നടന്നതല്ല. അതിലൊന്നും ആരും കൊറോണ പ്രതിരോധ ശ്രമങ്ങളെ വെല്ലുവിളിച്ചിട്ടില്ല. അവരൊന്നും അതിന് ശേഷം അധികൃതര്‍ക്ക് പിടി കൊടുക്കാതെ ഒളിവില്‍ പോയിട്ടില്ല. ആരും സര്‍ക്കാര്‍ സംവിധാനങ്ങളോട് നിസ്സഹരിക്കുകയോ വിവരങ്ങള്‍ മറച്ചു വെയ്ക്കുകയോ ആശുപത്രികളില്‍ അലങ്കോലം സൃഷ്ടിക്കുകയോ ചെയ്തിട്ടില്ല. അവരാരും മനഃപൂര്‍വ്വം തുപ്പിയോ പാത്രങ്ങള്‍ നക്കിയോ രോഗം പ്രചരിപ്പിക്കാനുള്ള സാഹചര്യം സൃഷ്ടിച്ചിട്ടില്ല. ഏറ്റവും പ്രധാനമായി, ഈ പരിപാടികള്‍ ഒന്നുമായും ബന്ധപ്പെട്ടും ഒരു കൊറോണ കേസും ഇത് വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അത്രയും വസ്തുതയാണ്. ബാക്കി അഭിപ്രായം എന്താച്ചാല്‍ ആയിക്കോട്ടെ.

ഇത്രയും പറഞ്ഞാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button