Latest NewsNewsIndia

ആരോഗ്യപ്രവർത്തകരെ ആക്രമിക്കുന്ന സംഭവങ്ങൾ വ്യാപകം; ഇനി ആവർത്തിച്ചാൽ? താക്കീതുമായി മദ്ധ്യപ്രദേശ് ഉത്തർപ്രദേശ് സർക്കാരുകൾ

ഇൻഡോറിൽ വനിത ഡോക്ടർമാരുൾപ്പെടെയുള്ളവരെ മതമൗലികവാദികൾ ആക്രമിച്ചിരുന്നു

ലഖ്നൗ: ആരോഗ്യപ്രവർത്തകരെ ആക്രമിക്കുന്ന സംഭവങ്ങൾ വ്യാപകമാകുമ്പോൾ താക്കീതുമായി മദ്ധ്യപ്രദേശ് ഉത്തർപ്രദേശ് സർക്കാരുകൾ. ആരോഗ്യപ്രവർത്തകരെ ആക്രമിച്ചാൽ ഇനി നിസ്സാരമായി കാണില്ല. ദേശീയ സുരക്ഷ നിയമ പ്രകാരം കേസെടുക്കാൻ മദ്ധ്യപ്രദേശ് ഉത്തർപ്രദേശ് സർക്കാരുകൾ നിർദ്ദേശം നൽകി.

ഇൻഡോറിൽ വനിത ഡോക്ടർമാരുൾപ്പെടെയുള്ളവരെ മതമൗലികവാദികൾ ആക്രമിച്ചിരുന്നു. കൊറോണ സംശയിക്കുന്ന ആളെ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റാൻ പോയപ്പോഴായിരുന്നു സംഭവം. കഴിഞ്ഞ ദിവസങ്ങളിൽ ഇരു സംസ്ഥാനത്തും അക്രമം നടത്തിയവർക്കെതിരെ ഈ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

തബ്ലിഗ് ജമാ അത്ത് സമ്മേളനത്തിൽ പങ്കെടുത്തവരുടെ വിവരങ്ങൾ പ്രാദേശിക അധികൃതരെ അറിയിച്ചതിനും സന്നദ്ധ പ്രവർത്തകർക്ക് മർദ്ദനമേറ്റിട്ടുണ്ട്. ഉത്തർപ്രദേശിൽ ലോക്ക് ഡൗൻ ലംഘിച്ച് പള്ളിയിൽ കൂട്ടപ്രാർത്ഥന നടത്തിയവരെ പിരിച്ചു വിടാൻ പോയ പൊലീസിനേയും ആക്രമിച്ചിരുന്നു.

ALSO READ: നിങ്ങൾ മാസ്‌ക് ധരിക്കണം; ലോകനേതാക്കളെ മാസ്ക് ധരിച്ചുകൊണ്ട് അഭിസംബോധന ചെയ്യാന്‍ എനിക്ക് കഴിയില്ല;- ഡൊണാള്‍ഡ് ട്രംപ്

കോവിഡിനെതിരെ പട നയിക്കുന്ന പോരാളികളാണ് ആരോഗ്യപ്രവർത്തകരെന്നും അവരെ ആക്രമിക്കുന്നത് അക്ഷന്തവ്യമായ തെറ്റാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ വ്യക്തമാക്കിയിരുന്നു. ആരോഗ്യപ്രവർത്തകരെ ആക്രമിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button