Latest NewsUSANews

നിങ്ങൾ മാസ്‌ക് ധരിക്കണം; ലോകനേതാക്കളെ മാസ്ക് ധരിച്ചുകൊണ്ട് അഭിസംബോധന ചെയ്യാന്‍ എനിക്ക് കഴിയില്ല;- ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കോവിഡ് വൈറസ് പടരുമ്പോൾ വിചിത്ര വാദവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ മാസ്ക്ക് ധരിക്കില്ലെന്നും, അത് തന്റെ ഇഷ്ടമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം. ലോകനേതാക്കളെ മാസ്ക് ധരിച്ചുകൊണ്ട് അഭിസംബോധന ചെയ്യാന്‍ തനിക്ക് ആകില്ലെന്നും ട്രംപ് വ്യക്തമാക്കി. രാജ്യത്തെ ഓരോ പൗരന്മാരും വീടുകളില്‍ സ്വന്തമായി മാസ്ക് നിര്‍മിച്ച്‌ ഉപയോഗിക്കുന്നതാകും ഉചിതമെന്നും ട്രംപ് പറഞ്ഞു.

അതേസമയം, 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 1,320 ആയി. 32,000ത്തിേലേറെപ്പേര്‍ക്കാണ് ഒരു ദിവസം കൊണ്ട് അമേരിക്കയില്‍ രോഗബാധ സ്ഥിരീകരിച്ചത്.

ALSO READ: മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഒരാൾക്ക് കൂടി കോവിഡ് ഭേദമായി; ഇനി ജില്ലയിൽ അവശേഷിക്കുന്നത് അഞ്ച് പോസിറ്റീവ് കേസുകള്‍

ഈ സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ പൗരന്മാരും മാസ്ക് ധരിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ (സിഡിസി) ഉടന്‍ തന്നെ ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കുമെന്നും ട്രംപ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button