Latest NewsIndia

ധാ​രാ​വി​യി​ല്‍ ര​ണ്ടു പേ​ര്‍​ക്കു കൂ​ടി കൊ​റോ​ണ; മഹാരാഷ്ട്രയിൽ മതസമ്മേളനങ്ങള്‍ക്ക് വിലക്കേർപ്പെടുത്തി ഉദ്ധവ്

മും​ബൈ: ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ചേ​രി​യാ​യ ധാ​രാ​വി​യി​ല്‍ ര​ണ്ടു പേ​ര്‍​ക്കു കൂ​ടി കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ഇ​വി​ടെ കൊ​റോ​ണ ബാ​ധി​ത​രു​ടെ എ​ണ്ണം അ​ഞ്ചാ​യി ഉ​യ​ര്‍​ന്നു. ഇ​വ​രെ​യെ​ല്ലാം ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​വ​രു​മാ​യി ബ​ന്ധം പു​ല​ര്‍​ത്തി​യ​വ​രെ ക​ണ്ടെ​ത്താ​ന്‍ ശ്ര​മം തു​ട​രു​ക​യാ​ണ്.ക​ഴി​ഞ്ഞ ദി​വ​സം ധാ​രാ​വി​യി​ല്‍ മു​പ്പ​ത്തി​യ​ഞ്ചു​കാ​ര​നാ​യ ഡോ​ക്ട​ര്‍​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഡോ​ക്ട​റു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ​യും സ​മ്പ​ര്‍​ക്കം പു​ല​ര്‍ ത്തി​യ​വ​രെ​യും ക്വാ​റ​ന്‍റൈ​ന്‍ ചെ​യ്തു.

ഡോ​ക്ട​ര്‍ താ​മ​സി​ച്ചി​രു​ന്ന കെ​ട്ടി​ടം ബ്രി​ഹ​ന്‍ മും​ബൈ മു​നി​സി​പ്പ​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ സീ​ല്‍ ചെ​യ്തു. മും​ബൈ​യി​ലെ വോ​ഡ്ഖ​ര്‍​ദ് ആ​ശു​പ​ത്രി​യി​ലെ സ​ര്‍​ജ​നാ​ണ് ഇ​ന്ന​ലെ രോ​ഗ​ബാ​ധി​ത​നാ​യ ഡോ​ക്ട​ര്‍. ഇ​ദ്ദേ​ഹം വി​ദേ​ശ​യാ​ത്ര ന​ട​ത്തി​യി​ട്ടി​ല്ല. ധാ​രാ​വി​യി​ലെ മൂ​ന്നാമ​ത്തെ കോ​വി​ഡ് കേ​സാ​യി​രു​ന്നു ഇ​ത്. വ്യാ​ഴാ​ഴ്ച ധാ​രാ​വി​യി​ല്‍ ജോ​ലി​ചെ​യ്യു​ന്ന അ​മ്ബ​ത്തി​ര​ണ്ടു​കാ​ര​നാ​യ കോ​ര്‍​പ​റേ​ഷ​ന്‍ ജീ​വ​ന​ക്കാ​ര​നു കോ​വി​ഡ് സ്ഥി​രീ​കരി​ച്ചി​രു​ന്നു. ബു​ധ​നാ​ഴ്ച ധാ​രാ​വി സ്വ​ദേ​ശി​യാ​യ അ​മ്പ​ത്തി​യാ​റു​കാ​ര​ന്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു.

ഇ​യാ​ള്‍ മ​റ്റി​ട​ങ്ങ​ളി​ലേ​ക്കു യാ​ത്ര ചെ​യ്തി​ട്ടി​ല്ല. അതേസമയം മഹാരാഷ്ട്രയില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ മതസമ്മേളനങ്ങള്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മത, രാഷ്ട്രീയ, കായിക പരിപാടികള്‍ക്ക് അനുമതി നല്‍കില്ല എന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.സംസ്ഥാനത്തെ ജനങ്ങളെ വെബ് കാസ്റ്റിലൂടെ അഭിസംബോധന ചെയ്യവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മതപരിപാടികളും ചടങ്ങുകളും മറ്റും വളരെ ചെറിയ രീതിയില്‍ വീടിനുള്ളില്‍ തന്നെ നടത്തണം എന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ‘ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ’ എന്ന കാര്യം അദ്ദേഹം ആവര്‍ത്തിച്ച്‌ പറഞ്ഞു.

എല്ലാത്തിലും ഈശ്വരഭക്തി പ്രകടിപ്പിക്കുന്ന തമിഴരുടെ നിഷ്ക്കളങ്കതയെ പരിഹസിച്ചു വീഡിയോ : അരിയും പച്ചക്കറിയും നൽകിയ ശേഷം പരിഹസിച്ചത് ഹൈന്ദവ ആചാരത്തെ: പരാതി നൽകി ബിജെപി

ധാ​രാ​വി​യി​ല്‍ ആ​ളു​ക​ള്‍ ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. അ​ഞ്ചു ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റി​നു​ള്ളി​ല്‍ പ​ത്തു ല​ക്ഷ​ത്തി​ല​ധി​കം പേരാ​ണു ധാ​രാ​വി​യി​ല്‍ വ​സി​ക്കു​ന്ന​ത്. ചേ​രി​യി​ലെ എ​ഴു​പ​തു ശ​ത​മാ​നം പേ​രും പൊ​തു ശു​ചി​മു​റി​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ചെ​റു​കി​ട വ്യ​വ​സാ​യ യൂ​ണി​റ്റു​ക​ളും വ​ര്‍​ക്ക് ഷോ​പ്പു​ക​ളും മ​ണ്‍​പാ​ത്ര നി​ര്‍​മാ​ണ യൂ​ണി​റ്റു​ക​ളും തു​ണി​ക്ക​ട​ക​ളും ഇ​വി​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. ക​ണ​ക്കി​ലു​ള്ള കു​ടി​ലു​ക​ളു​ടെ എ​ണ്ണം ഒ​ന്നേ​കാ​ല്‍ ല​ക്ഷ​ത്തി​ന​ടു​ത്താ​ണ്. ആ​യി​ര​ക്ക​ണ​ക്കി​നു കു​ടി​ല്‍ വ്യ​വ​സാ​യ​ങ്ങ​ളു​മു​ണ്ട്. സ​മൂ​ഹ​വ്യാ​പ​നം ഉ​ണ്ടാ​യാ​ല്‍ ഒ​രു​പ​ക്ഷേ കാ​ര്യ​ങ്ങ​ള്‍ കൈ​വി​ട്ടു​പോ​കും.അതുകൊണ്ടു തന്നെ മഹാരാഷ്ട്രയിൽ ലോക്ക് ഡൌൺ നീട്ടാനാണ് സാധ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button