Latest NewsNewsIndia

ഉള്ളില്‍ വെളിച്ചമില്ലാതിരിക്കുമ്പോള്‍ എങ്ങനെയാണ് ഒരാള്‍ക്ക് പുറത്ത് വെളിച്ചം കത്തിച്ചുവെക്കാന്‍ സാധിക്കുക; വിമർശനവുമായി അഖിലേഷ് യാദവ്

ലക്നൗ: ഞായറാഴ്ച രാത്രി വൈദ്യുതി വിളക്കുകള്‍ അണച്ച്‌ ദീപങ്ങൾ തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിനെതിരെ വിമർശനവുമായി സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്.ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഉള്ളില്‍ വെളിച്ചമില്ലാതിരിക്കുമ്പോള്‍ എങ്ങനെയാണ് ഒരാള്‍ക്ക് പുറത്ത് വെളിച്ചം കത്തിച്ചുവെക്കാന്‍ സാധിക്കുക. ആളുകളെ പരിശോധിക്കാന്‍ വേണ്ടത്ര ടെസ്റ്റിംഗ് കിറ്റുകള്‍ ഇല്ല. ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സുരക്ഷയ്ക്കായി സുരക്ഷാ ഉപകരണങ്ങളില്ല, പാവപ്പെട്ടവന് ആവശ്യത്തിന് ഭക്ഷണമില്ല. കോവിഡ് ടെസ്റ്റ് നടത്താന്‍ ആവശ്യത്തിന് കിറ്റുകള്‍ ഇല്ലാത്തതും ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവർക്ക് വേണ്ട സുരക്ഷാ ഉപകരണങ്ങള്‍ ഇല്ലാത്തതുമാണ് രാജ്യം ഇപ്പോൾ നേരിടുന്ന പ്രശ്‌നമെന്നും അഖിലേഷ് കൂട്ടിച്ചേർത്തു.

Read also: മമ്മൂട്ടിയുടെ വീഡിയോക്ക് നന്ദി പറഞ്ഞ് നരേന്ദ്ര മോദി; ഐക്യത്തിനായും സാഹോദര്യത്തിനായും താങ്കളുടേതു പോലെയുള്ള മനസ്സറിഞ്ഞ ആഹ്വാനങ്ങളാണ് ആവശ്യമെന്നും പ്രധാനമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button