Latest NewsKeralaNews

ജനസേവകനായ നല്ലൊരു ഭരണാധികാരിയെന്ന നിലയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ജനങ്ങള്‍ക്ക് ആത്മവിശ്വാസം വര്‍ധിച്ചിട്ടുണ്ട്… അതില്‍ മതമില്ല… രാഷ്ട്രീയമില്ല അദ്ദേഹം ആവശ്യപ്പെട്ടാല്‍ എല്ലാവരും അത് ചെയ്യും : അലി അക്ബറുടെ കുറിപ്പ് വൈറല്‍

ജനസേവകനായ നല്ലൊരു ഭരണാധികാരിയെന്ന നിലയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ജനങ്ങള്‍ക്ക് ആത്മവിശ്വാസം വര്‍ധിച്ചിട്ടുണ്ട്… അതില്‍ മതമില്ല… രാഷ്ട്രീയമില്ല അദ്ദേഹം ആവശ്യപ്പെട്ടാല്‍ എല്ലാവരും അത് ചെയ്യും . ഇന്ന് രാത്രി 9ന് ഒമ്പത് മിനിറ്റ് നേരം വിളക്ക് തെളിയിക്കുന്നതുമായി ബന്ധപ്പെട്ടാണ് സംവിധായകന്‍ അലി അക്ബറുടെ കുറിപ്പ്.

Read Also : ശബരിമല വിഷയത്തില്‍ മതപരമായ ആചാരത്തിനു പുല്ലുവില കല്‍പ്പിക്കാതെ മര്‍ദ്ദിച്ചൊതുക്കാന്‍ തുനിഞ്ഞ താങ്കള്‍ , കോവിഡ് വ്യാപിപ്പിച്ച ഡല്‍ഹിയിലെ നിസാമുദ്ധീനിലെ പ്രവൃത്തികള്‍ ഒരു മത സംഘടന ചെയ്തതുകൊണ്ട് മിണ്ടിപ്പോവരുത് എന്ന് പറഞ്ഞാല്‍ അത് ന്യായമാണോ? മുഖ്യമന്ത്രി : ജനങ്ങള്‍ ഏറ്റെടുത്ത് സംവിധായകന്‍ അലി അക്ബറുടെ പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

ഒരു കണക്കിന് നാം ഭാഗ്യവാന്മാരാണ്, തബ്ലീഗ് കൊറോണ യഥാസമയം പുറത്തു വന്നില്ലായിരുന്നെങ്കില്‍? മോദിജി സന്യാസിയായതുകൊണ്ട് തന്നെ കണ്ണില്‍ കൊള്ളേണ്ടത് പുരികത്തു കൊള്ളും…
ഈ രാജ്യം കുട്ടിച്ചോറാക്കാന്‍ ശ്രമിക്കുന്നവരും, പ്രാര്‍ത്ഥിക്കുന്നവരും കുറച്ചൊന്നുമല്ല എന്ന് നമുക്കറിയാം, പക്ഷെ അവരുടെ ശ്രമങ്ങളെയും, പ്രാര്‍ത്ഥനകളെയും അതിജീവിക്കുന്ന, ഇല്ലായ്മ ചെയ്യുന്ന ഒരു തേജസ് ഇന്ന് ഭാരതത്തിനുണ്ട്… ഒരു പക്ഷെ പുനര്‍ജ്ജനിക്കുന്ന രാമക്ഷേത്രവും,
കുറേക്കാലങ്ങള്‍ക്കിപ്പുറം നാനാകോണിലും ഉയരുന്ന ധര്‍മ്മപാഠശാലകളുമെല്ലാം അതീന്ദ്രിയമായ ഒരു സംരക്ഷണ വലയം നമുക്ക് നല്‍കുന്നുണ്ടാവാം..

ഭാരതം അവതാരങ്ങളില്‍ വിശ്വസിക്കുന്നു, ധര്‍മ്മത്തിന് ക്ഷയം സംഭവിക്കുന്നുവോ അപ്പോഴൊക്കെ അവതാരങ്ങള്‍ രക്ഷക്കെത്തിയിട്ടുണ്ട്.. വൈറസിനെ ജനങ്ങളിലെത്തിക്കാന്‍ തുനിഞ്ഞിറങ്ങിയവര്‍ ഇന്ന് ശാസം വലിക്കുന്നത് നാം കാണുന്നു, ശത്രുവിന്റെ ലക്ഷ്യമറിഞ്ഞപ്പോള്‍ തന്നെ ദേശം ഉണര്‍ന്നു… രാജ്യദ്രോഹികളെ വേരോടെ പിഴുതെടുക്കാന്‍ ഇന്ന് മോദിജിയുടെ സര്‍ക്കാരിന് മണിക്കൂറുകള്‍ മതി.. കാരണം ഇന്ന് സര്‍ക്കാരിനൊപ്പം നില്‍ക്കുന്നവര്‍ ദേശസ്‌നേഹികളാണ്.. ജീവന്‍ കൊടുക്കാന്‍ തയ്യാറായവര്‍.. ഒരിക്കലും കാണാത്ത ദേശ ഭക്തി ഇന്ന് സാമാന്യ ജനങ്ങള്‍ക്കുണ്ട്, അത് രാജാവിന്റെ ഗുണമാണ്… ഇപ്പോഴത്തെ രാജാവിന് കുടുംബത്തിലേക്ക് ഒന്നും കൊണ്ടുപോകേണ്ട, ശമ്പളം പോലും വാങ്ങാതെ’ സേവകന്‍’എന്ന് തന്നെക്കുറിച്ചു പറഞ്ഞു കൊണ്ടേയിരിക്കുന്ന ഒരു ഭരണാധികാരി രാജ്യത്തെ ജനങ്ങളെ നന്നായി സ്വാധീനിച്ചിട്ടുണ്ട്….ജനങ്ങള്‍ക്ക് ആത്മവിശ്വാസം വര്ധിച്ചിട്ടുമുണ്ട്.. അതുകൊണ്ട് തന്നെ കൊറോണ എന്നമഹാമാരിയെ പെയ്തിറങ്ങാന്‍ അനുവദിക്കാതെ കാറ്റ് കൊണ്ടുപോകും..നമുക്ക് പ്രാര്‍ത്ഥിക്കാം..രാജ്യത്തിനും രാജാവിനും വേണ്ടി…ഒന്‍പത് മണിക്ക് 9 വിളക്ക് 9 മിനിറ്റ്..

shortlink

Related Articles

Post Your Comments

Related Articles


Back to top button