Latest NewsNewsIndia

മതസ്​പര്‍ധ ഉണ്ടാക്കുംവിധം യൂട്യൂബ് ചാനലില്‍ അഭിപ്രായ പ്രകടനം നടത്തിയ യുവാവിനെതിരെ കേസെടുത്തു

തിരുനെല്‍വേലി: മതസ്​പര്‍ധ ഉണ്ടാക്കുംവിധം യൂട്യൂബ് ചാനലില്‍ അഭിപ്രായ പ്രകടനം നടത്തിയ യുവാവിനെതിരെ കേസെടുത്തു.തമിഴ്​നാട്​ പൊലീസ് ആണ് ​ കേസെടുത്തത്. മരിദാസ് എന്നയാള്‍ക്കെതിരെയാണ്​ തിരുനെല്‍വേലി സിറ്റി പൊലീസ് കേസെടുത്തത്​.

കോവിഡ്​ 19, തീവ്രവാദം എന്നിവ സംബന്ധച്ച്‌​ മതസ്​പര്‍ധ ഉണ്ടാക്കുംവിധം തന്റെ യൂട്യൂബ് ചാനലില്‍ അഭിപ്രായ പ്രകടനം നടത്തിയെന്നാണ്​ കേസ്​. ഐ.പി.സിയുടെ 292 (എ), 295 (എ), 505 (2) വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

ALSO READ: ഒറ്റദിവസത്തിനിടെ കശ്മീരില്‍ രണ്ട് ഏറ്റുമുട്ടൽ; ഒൻപത് ഭീകരരെ വധിച്ചു

തമിഴക മുസ്‌ലിം മുന്നേറ്റ കഴകം അംഗമായ കാദറി​​െന്‍റ പരാതിയിലാണ്​ നടപടി. തീവ്രവലതുപക്ഷ കാ​ഴ്​ചപ്പാടുള്ളയാളാണ്​ മരിദാസെന്ന്​ പരാതിയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button