Latest NewsNewsInternational

മദ്യപിച്ച് പൊലീസിനെയും ആരോഗ്യ പ്രവര്‍ത്തകരെയും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചയാള്‍ പൊലീസ് വെടിവയ്പില്‍ മരിച്ചു

മനില: കോവിഡ് നിയന്ത്രണങ്ങള്‍ മറികടക്കാന്‍ ശ്രമിക്കുകയും മദ്യപിച്ച് പൊലീസിനെയും ആരോഗ്യ പ്രവര്‍ത്തകരെയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത 63കാരന്‍ പൊലീസ് വെടിവയ്പില്‍ മരിച്ചു. ഫിലിപ്പീന്‍സിലെ തെക്കന്‍ പ്രവിശ്യയായ ആഗ്‌സാന്‍ ഡെല്‍ നോര്‍ത്തേയിലാണ് സംഭവം. മാസ്‌ക് പോലും ധരിക്കാന്‍ തയ്യാറാകാതിരുന്ന ഇയാള്‍ പൊലീസ് ചെക്ക് പോസ്റ്റിലെ പരിശോധനയ്ക്കിടെ പൊലീസിനെയും ആരോഗ്യ പ്രവര്‍ത്തകരെയും അക്രമിക്കാന്‍ ശ്രമിച്ചതോടെയാണ് വെടിവെച്ചത്.

രാജ്യത്തെ സ്ഥിതിഗതികള്‍ മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച ഫിലിപ്പീന്‍സ് പ്രസിഡന്റ് പ്രശ്‌നക്കാരെ വെടിവയ്ക്കാന്‍ പൊലീസിനും സൈന്യത്തിനും നിര്‍ദേശം നല്‍കിയിരുന്നു. ഇതോടെയാണ് ഇയാളെ ശാന്തനാക്കാനുള്ള പൊലീസിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ വെടിവച്ചതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button