KeralaLatest NewsNews

മാസ്‌ക് ധരിയ്ക്കാതെ സൂപ്പര്‍മാര്‍ക്കറ്റുകളിലേയ്ക്ക് പ്രവേശനമില്ല

വിയന്ന: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച മുതല്‍ ഓസ്ട്രിയയിലെ എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകളിലും അവശ്യ സാധന വില്‍പ്പന കേന്ദ്രങ്ങളിലും മാസ്‌ക് ധരിച്ചു മാത്രമേ കയറാന്‍ പാടുള്ളൂ. മൂക്കും വായും കൃത്യമായി മറച്ചിരിക്കണം. ഇതിനാവശ്യമായ മാസ്‌കുകള്‍ സ്ഥാപനങ്ങളുടെ വെളിയില്‍ അവിടങ്ങളിലെ ജീവനക്കാര്‍ നല്‍കും. രാജ്യത്തെ അവസ്ഥ അത്രയേറെ സങ്കീര്‍ണ്ണമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. മാസ്‌കുകളുടെ ഉപയോഗം വഴി ആരെങ്കിലും തുമ്മിയാലോ ചുമച്ചാലോ രോഗവ്യാപനം ഒരുപരിധി വരെ ഒഴിവാക്കാം.

മാസ്‌കുകള്‍ ലഭ്യമല്ലാതെ വന്നാല്‍ തുണി കൊണ്ടോ തൂവാല കൊണ്ടോ മൂക്കും വായും മറച്ചിരിക്കണം. 400 സ്‌ക്വയര്‍ മീറ്ററിനും താഴെ വലിപ്പമുള്ള സ്ഥാപനങ്ങളെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അങ്ങനെയുള്ള സ്ഥാപനങ്ങളില്‍ അവരവര്‍ സ്വന്തം മാസ്‌കുകൊണ്ടോ തുണികൊണ്ടോ വായും മൂക്കും മറച്ച്‌ എത്തണം. ഒരു മീറ്റര്‍ അകലം എന്ന നിബന്ധന കൃത്യമായി പാലിക്കുകയും വേണം. ചില സമയങ്ങളില്‍ അകത്ത് കയറിയവര്‍ ഇറങ്ങിവരുന്നത് വരെ പുറത്ത് കാത്തുനില്‍ക്കുകയും വേണം. എന്നിട്ടേ പുറത്ത് കാത്ത് നില്‍ക്കുന്നവര്‍ അകത്ത് കയറാവൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button