Latest NewsIndia

കൊറോണ;രാജ്യത്ത് മരണം 100 കടന്നു, ഇന്നലെ മാത്രം ഏറ്റവും ഉയർന്ന മരണ നിരക്ക്

ഇന്നലെ വൈകുന്നേരം വരെ 84 പേരായിരുന്നു കൊറോണ ബാധിച്ച്‌ മരണപ്പെട്ടിരുന്നത്.

ന്യൂഡൽഹി: കോവിഡ് -19 മഹാമാരിയിൽ ഇന്ത്യയിൽ മരിച്ചവരുടെ എണ്ണം 100 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 27 രോഗികളാണ് മരണമടഞ്ഞത്. ഇതുവരെ ഒരു ദിവസം ഏറ്റവും കൂടുതൽ ആളപായമുണ്ടായത് മഹാരാഷ്ട്രയിൽ മാത്രമാണ് ഞായറാഴ്ച 13 മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇന്നലെ വൈകുന്നേരം വരെ 84 പേരായിരുന്നു കൊറോണ ബാധിച്ച്‌ മരണപ്പെട്ടിരുന്നത്.

മരണ നിരക്ക് കുത്തനെ കൂടുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ പിന്‍വലിക്കേണ്ടത് എങ്ങനെ എന്നതിനെപ്പറ്റിയുള്ള ആലോചനകള്‍ കേന്ദ്രസര്‍ക്കാരിന്‍്റെ 11 എംപവേര്‍ഡ് കമ്മറ്റികള്‍ ആരംഭിച്ചിട്ടുണ്ട്.രാജ്യത്തെ വൈറസ് ബാധ കൂടുതലുള്ള സ്ഥലങ്ങള്‍ പൂര്‍ണമായും സീല്‍ ചെയ്യാനുള്ള ആലോചനകളാണ് നടക്കുന്നത്.

യാത്രാവിലക്ക് പ്രാബല്യത്തില്‍ വരുന്നതിനു മുമ്പ് യുഎസിലെത്തിയത് നാലുലക്ഷം ചൈനക്കാര്‍, വുഹാനിൽ നിന്ന് മാത്രം ആയിരം പേർ

വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യത്തെ 272 ജില്ലകളില്‍ 62 ജില്ലകളിലാണ് വ്യാപനത്തിന്റെ 80 ശതമാനവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തിലെ 3 ജില്ലകള്‍ ഉള്‍പ്പെടെ ആണിത്. ഈ ജില്ലകള്‍ പൂര്‍ണമായി സീല്‍ ചെയ്യുമെന്നാണ് സൂചന. ബാക്കി 210 ജില്ലകളില്‍ ലോക്ക് ഡൗണിനു സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടാവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button