Latest NewsKeralaNews

കോവിഡ് 19 : യു.എ.ഇയില്‍ മലയാളി യുവാവ് മരിച്ചു

ദുബായ്•കോവിഡ് 19 ബാധിച്ച കണ്ണൂര്‍ സ്വദേശിയായ യുവാവ് യു.എ.ഇയിലെ അജ്മാനില്‍ മരിച്ചു. കണ്ണൂർ കോളയാട് ആലച്ചേരി കൊളത്തായി സ്വദേശി ഹാരിസ് (35) ആണ് തിങ്കളാഴ്ച്ച പുലർച്ചെ മരിച്ചത്.

പ​നി​യും ന്യു​മോ​ണി​യ​യും ബാ​ധി​ച്ചാ​ണ് ഹാ​രി​സ് അജ്മാനിലെ ഒരു ആശുപത്രിയില്‍ ചി​കി​ത്സ തേ​ടി​യ​ത്. കഴിഞ്ഞ ദിവസമാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഒരു സൂപ്പർ മാർക്കറ്റിൽ ഏരിയ മാനേജർ ആയി പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ ജസ്മിന, മക്കൾ മുഹമ്മദ്, മകൾ ശൈഖ ഫാത്തിമ.

ഇതോടെ കൊറോണ വൈറസ് ബാധിച്ച് യു.എ.ഇയില്‍ മരിച്ച മലയാളികളുടെ എണ്ണം രണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button