Latest NewsIndia

നാട്ടിലേക്ക് മടങ്ങാനുള്ള പ്രത്യേക വിമാനത്തിലെ യാത്രക്കാരുടെ പട്ടികയില്‍ പേരില്ല, മലേഷ്യന്‍ ദമ്പതികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ചെന്നൈ; നാട്ടിലേക്ക് മടങ്ങാനുള്ള പ്രത്യേക വിമാനത്തിലെ യാത്രക്കാരുടെ പട്ടികയില്‍ പേരില്ലെന്നറിഞ്ഞ് മലേഷ്യന്‍ ദമ്പതികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മലേഷ്യന്‍ സ്വദേശികളായ സുബ്രഹ്മണ്യന്‍ (65), ലളിത (55) എന്നിവരാണ് ഉറക്ക​ഗുളിക കഴിച്ച്‌ മരിക്കാനൊരുങ്ങിയത്.

ആത്മഹത്യാശ്രമം ശ്രദ്ധയില്‍പ്പെട്ട അധികൃതര്‍ ഉടന്‍തന്നെ ഇരുവരെയും വിമാനത്താവളത്തിലെ ആശുപത്രിയിലെത്തിച്ചു പ്രാഥമിക ശുശ്രൂഷ നല്‍കി. ഇവര്‍ക്ക് ഇതേ വിമാനത്തില്‍ തന്നെ സീറ്റ് അനുവദിച്ച്‌ കയറ്റി അയച്ചു.രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ദമ്പതികള്‍ തമിഴ്നാട്ടില്‍ കുടുങ്ങിയത്. തുടര്‍ന്ന് മലേഷ്യന്‍ പൗരന്മാരെ തിരിച്ചെത്തിക്കാന്‍ പ്രത്യേക വിമാനം അയച്ചിരുന്നു. എന്നാല്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് തങ്ങളുടെ പേര് യാത്രക്കാരുടെ പട്ടികയില്‍ ഇല്ലെന്ന് ഇവര്‍ അറിയുന്നത്.

യാത്രാവിലക്ക് പ്രാബല്യത്തില്‍ വരുന്നതിനു മുമ്പ് യുഎസിലെത്തിയത് നാലുലക്ഷം ചൈനക്കാര്‍, വുഹാനിൽ നിന്ന് മാത്രം ആയിരം പേർ

പട്ടികയില്‍ പേരില്ലാത്തതു സംബന്ധിച്ച്‌ ഇവര്‍ എംബസി അധികൃതരോട് സംസാരിച്ചെങ്കിലും നടപടിയുണ്ടായില്ല. അതോടെയാണ് ആത്മഹത്യാശ്രമം നടത്തിയത്. തുടര്‍ന്ന് അധികൃതര്‍ വിമാനക്കമ്പനിയുമായി സംസാരിച്ചശേഷം ഇരുവര്‍ക്കും സീറ്റ് അനുവദിച്ച്‌ മടക്കിയയക്കുകയായിരുന്നു. ഒരാഴ്ചയ്ക്കിടെ മൂന്ന് പ്രത്യേക വിമാനങ്ങളാണ് യാത്രക്കാരെയുമായി തിരുച്ചിറപ്പള്ളിയില്‍നിന്ന് മലേഷ്യയിലേക്ക് പോയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button