Latest NewsNewsIndia

ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സു​രക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് രാഹുൽ ഗാന്ധി

ന്യൂ​ഡ​ല്‍​ഹി: ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സു​രക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന രാ​ജ്യ​ത്തെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ മ​തി​യാ​യ സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളി​ല്ലാ​തെ ജീ​വ​ന്‍ പ​ണ​യം​വ​ച്ചാ​ണ് ജോലി ചെയ്യുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഡോ​ക്ട​ര്‍​മാ​ര്‍, ന​ഴ്‌​സു​മാ​ര്‍, ശു​ചീ​ക​ര​ണ ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍​ക്കൊ​ന്നും മ​തി​യാ​യ സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ന​ല്‍​കി​യി​ട്ടി​ല്ല. ജീ​വ​ന്‍ പ​ണ​യ​പ്പെ​ടു​ത്തി​യാ​ണ് അ​വ​രെ​ല്ലാം ജോ​ലി ചെ​യ്യു​ന്നത്. ഇവരെ നാം ​മാ​നി​ക്കേ​ണ്ട​തുണ്ടെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button