Latest NewsNewsInternational

മരുന്ന് കണ്ടുപിടിക്കുന്നത് വരെ സാമൂഹിക അകലം നിർബന്ധം; പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചാൽ മരണസംഖ്യ രണ്ട് കോടിയോളം, സ്വീകരിച്ചില്ലെങ്കിൽ 4 കോടി മരണം; ഗവേഷകരുടെ മുന്നറിയിപ്പ്

ലണ്ടന്‍: പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചാലും കോവിഡ്–19 കാരണം ഈവര്‍ഷം രണ്ട് കോടിയോളം മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടമാകുമെന്ന് ഗവേഷകർ. ലണ്ടന്‍ ഇംപീരിയല്‍ കോളജിലെ ഗവേഷകര്‍ തയാറാക്കിയ മാത്തമാറ്റിക്കല്‍ മോഡലിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പ്രതിരോധ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ മരണസംഖ്യ നാല് കോടിയാകുമെന്നും ഇവർ വ്യക്തമാക്കുന്നു. കോവിഡ് പടര്‍ന്നുപിടിക്കുന്നതിന് എത്രത്തോളം മുൻപ് സാമൂഹ്യ അകലം നടപ്പില്‍വരുത്താനാകുന്നോ അത്രയും നല്ലതാണ്. പക്ഷേ രാജ്യത്തുണ്ടാകുന്ന സാമൂഹ്യ സാമ്പത്തിക ആഘാതങ്ങള്‍കൂടി കണക്കിലെടുത്തേ അന്തിമ തീരുമാനമെടുക്കാനാവൂ എന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.

Read also: മാർക്കറ്റുകളിലെത്തുന്നത് മാസങ്ങളോളം പഴക്കമുള്ളതും പുഴുക്കള്‍ നിറഞ്ഞതുമായ മത്സ്യങ്ങള്‍; വീടുകളിൽ കൊണ്ട് വന്ന് വിൽക്കുന്നതും രാസവസ്‌തുക്കൾ ചേർത്ത അഴുകിയ മീൻ

മുതിര്‍ന്ന പൗരന്മാര്‍ അറുപത് ശതമാനവും മറ്റുള്ളവര്‍ നാല്‍പത് ശതമാനവും സാമൂഹ്യ ഇടപെടലുകള്‍ കരുതലോടെ മാത്രം നടത്തണമെന്നും ഇവർ ഉപദേശിക്കുന്നു. കോവിഡ് രോഗത്തിന് ഫലപ്രദമായ മരുന്നുകളും വാക്‌സിനുകളും കണ്ടെത്തുന്നതുവരെ സാമൂഹ്യ അകലം പാലിച്ചാല്‍ മാത്രമേ ലോകത്തിന് മരണസംഖ്യ കുറക്കാനാവൂ എന്നാണ് ഈ ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button