Latest NewsNewsInternational

ലോകം കൊറോണ ഭീതിയിൽ വലയുമ്പോൾ ചൈനയ്ക്ക് 11,000 കോടി വരുമാനം; ലോകത്തെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

ലോകം കൊറോണ ഭീതിയിൽ വലയുമ്പോൾ 11,000 കോടി വരുമാനമുണ്ടാക്കി ചൈന. ചൈനയിലെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസിനെ ഉദ്ധരിച്ച് ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. 1.45 ബില്യണ്‍ ഡോളറിന്റെ മെഡിക്കല്‍ ഉപകരണങ്ങളാണ് ചൈന കയറ്റി അയച്ചിരിക്കുന്നത്. മാസ്‌കുകള്‍, ലക്ഷക്കണക്കിന് സുരക്ഷാ കവചങ്ങളും ഇന്‍ഫ്രാറെഡ് താപ പരിശോധന ഉപകരണങ്ങള്‍ 16,000 വെന്റിലേറ്ററുകള്‍ എന്നിവയാണ് മാര്‍ച്ച് ഒന്ന് മുതല്‍ ഏപ്രില്‍ നാല് വരെയുള്ള സമയത്ത് ചൈന കയറ്റുമതി ചെയ്‌തത്‌. 54 രാജ്യങ്ങളിലേക്കും മൂന്നു രാജ്യാന്തര ഏജന്‍സികളിലേക്കും മെഡിക്കല്‍ ഉപകരണങ്ങള്‍ ചൈനയിലെ കമ്പനികള്‍ വിതരണം ചെയ്യുന്നുണ്ട്.

Read also: മൃതദേഹങ്ങൾ കൊണ്ട് നിറഞ്ഞ് ശവസംസ്കാര കേന്ദ്രങ്ങൾ; രാത്രി വൈകിയും കൂട്ടമായി സംസ്കാരങ്ങൾ; ന്യൂയോർക്ക് മറ്റൊരു ദുരന്തഭൂമിയാകുന്നു

അതേസമയം കയറ്റുമതി ചെയ്യുന്ന ചില മെഡിക്കല്‍ സുരക്ഷാ ഉപകരണങ്ങള്‍ക്ക് നിലവാരമില്ലെന്ന് ചൈനയ്‌ക്കെതിരെ ആരോപണവുമായി ചില യൂറോപ്യന്‍ രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. ആവശ്യമുളള ആരോഗ്യ സുരക്ഷാ ഉപകരണങ്ങളുടെ പത്ത് ശതമാനം മാത്രമേ ഉത്പാദിപ്പിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് കഴിയുന്നുള്ളു. ഇതാണ് ചൈന മുതലെടുത്തിരിക്കുന്നത്. ഇതിനിടെ ചൈനയില്‍ നിന്നും പടര്‍ന്നുപിടിച്ച കോവിഡ് ലോകമാകെ 12 ലക്ഷം പേരിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 69000 ലേറെ പേര്‍ മരിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button