Latest NewsNewsInternational

മൃതദേഹങ്ങൾ കൊണ്ട് നിറഞ്ഞ് ശവസംസ്കാര കേന്ദ്രങ്ങൾ; രാത്രി വൈകിയും കൂട്ടമായി സംസ്കാരങ്ങൾ; ന്യൂയോർക്ക് മറ്റൊരു ദുരന്തഭൂമിയാകുന്നു

ന്യൂയോർക്കിൽ നാശം വിതച്ച് കോവിഡ്. ഓരോദിവസവും ഇവിടെ മരിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. ഇവിടുത്തെ പല ശവസംസ്കാര കേന്ദ്രങ്ങളും മൃതദേഹങ്ങൾ കൊണ്ട് നിറഞ്ഞ അവസ്ഥയിലാണ്. മോർച്ചറികളിൽ അടക്കം മൃതദേഹങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പലയിടത്തും രാത്രി വൈകിയും കൂട്ടമായി സംസ്‌കാരം നടക്കുന്നുണ്ട്.

Read also: മരുന്ന് കണ്ടുപിടിക്കുന്നത് വരെ സാമൂഹിക അകലം നിർബന്ധം; പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചാൽ മരണസംഖ്യ രണ്ട് കോടിയോളം, സ്വീകരിച്ചില്ലെങ്കിൽ 4 കോടി മരണം; ഗവേഷകരുടെ മുന്നറിയിപ്പ്

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം രാജ്യത്ത് 1480 മരണങ്ങള്‍ സംഭവിച്ചതായാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റി കൊറോണ ട്രാക്കർ പ്രകാരം കോവിഡ് ആഗോള തലത്തില്‍ വ്യാപിച്ച ശേഷം ഒരു രാജ്യത്ത് ഒറ്റദിവസം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്. രണ്ടരലക്ഷത്തിലേറെപ്പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button