KeralaLatest NewsNews

നിസാമുദീനിൽ പോയ കാര്യം മറച്ചുവെച്ചു; നൽകിയത് പരസ്പര വിരുദ്ധമായ മറുപടികൾ; ഉമ്മയ്ക്കും മകനുമെതിരെ കേസ്

ചെർപ്പുളശ്ശേരി: നിസാമുദീനിൽ പോയ കാര്യം മറച്ചു വച്ച ഉമ്മയ്ക്കും മകനുമെതിരെ കേസ്. കുലുക്കല്ലൂർ പുറമത്ര സ്വദേശികൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മാർച്ച് 9നു നിസാമുദീനിലേക്ക് പോയ ഉമ്മയും മകനും 15 നാണ് തിരിച്ചെത്തിയത്. എന്നാൽ ആരോഗ്യ പ്രവർത്തകർ ഇവരുടെ വീട്ടിലെത്തിയപ്പോൾ ഈ വി‍വരങ്ങൾ മറച്ചുവെക്കുകയായിരുന്നു. ബാങ്ക് ശാഖയിൽ അക്കൗണ്ടുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാൻ ഇവർ പോയപ്പോൾ, മാർച്ച് 13നു നിസാമുദീനിൽ വച്ചു പണം പിൻവലിച്ചതായി മനസ്സിലാക്കിയ ബാങ്ക് അധികൃതരാണ് ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചത്.

Read also: കാലം എത്രമാറിയാലും ചിലര്‍ ഒരുതരത്തിലും മാറില്ല; കേരളത്തെ അപമാനിക്കാന്‍ പറ്റുമോ എന്നല്ലേ നോട്ടം, മുല്ലപ്പള്ളിക്ക് കുശുമ്പാണെന്ന് മുഖ്യമന്ത്രി

തുടർന്ന് ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി വീണ്ടും അന്വേഷിച്ചപ്പോൾ ഇരുവരും പരസ്പര വിരുദ്ധമായ മറുപടികൾ നൽകി. പിന്നീട് പഞ്ചായത്തംഗം അന്വേഷിച്ചപ്പോഴും യാത്രാവിവരം മറച്ചു വെച്ചു. ഹെൽത്ത് ഇൻസ്പെക്ടർ നേരിട്ടെത്തി ഇരുവരോടും നിരീക്ഷണത്തിൽ കഴിയാൻ നിർദേശം നൽകിയെങ്കിലും ഇവർ അനുസരിച്ചില്ല. തുടർന്ന് കേസെടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button