Latest NewsNewsIndia

അപ്രതീക്ഷിത ലോക്ഡൗണ്‍ യാതൊരു മുന്നൊരുക്കവും കൂടാതെ…നാല് മാസം സമയം ഉണ്ടായിട്ടും ജനങ്ങള്‍ക്ക് നല്‍കിയത് വെറും നാല് മണിക്കൂര്‍…. പോകുന്നത് നാശത്തിലേയ്ക്ക് : പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് കമല്‍ഹാസന്‍

ചെന്നൈ : കോവിഡ് 19 ന്റെ വ്യാപനത്തെ തുടര്‍ന്ന് രാജ്യം ഒറ്റക്കെട്ടായി അംഗീകരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പിലാക്കിയ ലോക്ഡൗണിനെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കമല്‍ഹാസന്‍. കോവിഡ് ജാഗ്രതയുടെ ഭാഗമായി രാജ്യത്ത് നടപ്പിലാക്കിയ അപ്രതീക്ഷിത ലോക്ഡൗണ്‍ യാതൊരു മുന്നൊരുക്കവും കൂടാതെയെന്ന് കമല്‍ഹാസന്‍. നോട്ട് നിരോധനം പോലെ തെറ്റായ തീരുമാനമാണ് അപ്രതീക്ഷിതമായ ലോക്ഡൗണ്‍ പ്രഖ്യാപനമെന്നും കമല്‍ഹാസന്‍ ചൂണ്ടിക്കാട്ടി. ഉള്ളവരുടെ ലോകം ബാല്‍ക്കണിയില്‍നിന്ന് എണ്ണ വിളക്കുകള്‍ കൊളുത്തിയപ്പോള്‍ ഇല്ലാത്തവര്‍ റൊട്ടി ചുടുന്നതിന് എണ്ണയില്ലാതെ കഷ്ടപ്പെടുകയായിരുന്നുവെന്ന് താരം തുറന്നടിക്കുന്നു. പ്രധാനമന്ത്രിക്ക് എഴുതിയ തുറന്ന കത്തിലാണ് കമല്‍ഹാസന്‍ രൂക്ഷ വിമര്‍ശനം.

Read Also : ജനാധിപത്യ ധ്വംസനമാണ് നടന്നത് : കശ്മീരിന് പ്രത്യക പദവി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ വിമര്‍ശനവുമായി കമല്‍ഹാസന്‍

1.4 ബില്യണ്‍ ജനങ്ങളുളള ഒരു രാജ്യത്തെയാണ് നിങ്ങള്‍ 4 മണിക്കൂര്‍ കൊണ്ട് അടച്ച്പൂട്ടിയിരിക്കാന്‍ ഉത്തരവിട്ടത്. നാല് മാസത്തോളം സമയം നിങ്ങള്‍ക്കുണ്ടായിരുന്നു. എന്നിട്ടും നാല് മണിക്കൂര്‍ സമയമാണ് ജനങ്ങള്‍ക്ക് നല്‍കിയത്’.-കമല്‍ഹാസന്‍ പറയുന്നു. നോട്ട് റദ്ദാക്കലിന് ശേഷമുണ്ടായ പ്രതിസന്ധി രാജ്യത്ത് ആവര്‍ത്തിക്കുമോ എന്ന് ഭയക്കുന്നതായും മക്കള്‍ നീതി മയ്യം അധ്യക്ഷനും നടനുമായ കമല്‍ഹാസന്‍ ആവര്‍ത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button