Latest NewsIndia

തബ്​ലീഗ്​ പ്രവര്‍ത്തകരെ ആശുപത്രിയിലെത്തിച്ച 10 പൊലീസുകാര്‍ക്ക്​ കോവിഡ്​

വൈറസ്​ ബാധ സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കമുണ്ടായിരുന്ന പൊലീസുകാര്‍ ക്വാറന്‍റീനില്‍ പ്രവേശിച്ചു.

ഭോപ്പാല്‍: മധ്യപ്രദേശ്​ തലസ്ഥാനമായ ഭോപ്പാലിലെ വിവിധ പള്ളികളില്‍ താമസിച്ചിരുന്ന തബ്​ലീഗ്​ പ്രവര്‍ത്തകരെ ഒ​​​ഴിപ്പിച്ച്‌​ ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ച 10 പൊലീസുകാര്‍ക്ക്​ കോവിഡ്​ 19 സ്ഥിരീകരിച്ചു. സിറ്റി പൊലീസ്​ സൂപ്രണ്ട്​, സബ്​ ഇന്‍സ്​പെക്​ടര്‍, എട്ട്​ കോണ്‍സ്​റ്റബിള്‍മാര്‍ എന്നിവര്‍ക്കാണ്​ രോഗബാധ. ഇതില്‍ അഞ്ചുപേരുടെ കുടുംബാംഗങ്ങള്‍ക്കും കോവിഡ്​ വൈറസ്​ ബാധിച്ചു. വൈറസ്​ ബാധ സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കമുണ്ടായിരുന്ന പൊലീസുകാര്‍ ക്വാറന്‍റീനില്‍ പ്രവേശിച്ചു.

ഡല്‍ഹിയിലെ മര്‍കസ്​ നിസാമുദ്ദീനില്‍ നടന്ന മതസമ്മേളനത്തില്‍ പ​ങ്കെടുത്ത ചിലര്‍ ഭോപ്പാലിലെ പള്ളികളില്‍ എത്തിയിരുന്നു. ലോക്ക്​ഡൗണ്‍ ആയതിനാല്‍ ഇവിടെ താമസിച്ചിരുന്ന ഇവരെ ഒഴിപ്പിച്ച്‌​ വിവിധ ആശുപത്രികളിലേക്ക്​ മാറ്റിയ സംഘത്തിലെ 10 പേര്‍ക്കാണ്​ രോഗബാധ സ്ഥിരീകരിച്ചത്​. ഭോപ്പാലിലെ എല്ലാ പൊലീസ്​ സ്​റ്റേഷനും അണുവിമുക്തമാക്കും. 1000 പൊലീസുകാരെ ഹോട്ടലുകളില്‍ താമസിപ്പിച്ചിട്ടുണ്ട്​. ജോലിക്കിടെ സാമൂഹിക അകലം പുലര്‍ത്താന്‍ നിര്‍ദേശിച്ചതായും ഭോപ്പാല്‍ ഐ.ജി ഉപേന്ദ്ര ജെയില്‍ അറിയിച്ചു.

വയനാട്ടില്‍ സഹായമെത്തിച്ച്‌ സ്മൃതിയും , അമേഠിയില്‍ സഹായവുമായി രാഹുലും

ഭോപ്പാലിലെ ജഹാന്‍ഗിരാബാദ്​, ഐഷ്​ബാഗ്​ പൊലീസ്​ സ്​റ്റേഷനുകളിലെ പൊലീസുകാര്‍ ആണ്​ പള്ളികളിലും ടി.ടി നഗര്‍ പൊലീസ്​ സ്​റ്റേഷന്‍ പരിധിയിലുള്ള കോളനിയിലും താമസിച്ചുവരികയായിരുന്ന തബ്​ലീഗ്​ പ്രവര്‍ത്തകരെ ഒ​ഴിപ്പിച്ചത്​. ഏഴു വിദേശികള്‍ ഉള്‍പ്പെടെ മതസമ്മേളനത്തില്‍ പ​ങ്കെടുത്ത 32 പേരെയാണ്​ പൊലീസ്​ ഭോപ്പാലിലെ വിവിധയിടങ്ങളില്‍ നിന്നും കണ്ടെത്തിയത്​. ഇതില്‍ 20 പേര്‍ക്ക്​ കോവിഡ്​ 19 സ്ഥിരീകരിച്ചിരുന്നു.മധ്യപ്രദേശില്‍ 38 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. ഭോപ്പാലില്‍ മാത്രം 83 പേര്‍ക്കാണ്​ വൈറസ്​ ബാധ സ്ഥിരീകരിച്ചത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button