Kerala

കലാകാരന്മാര്‍ക്ക് സഹായം പ്രഖ്യാപിച്ച്‌ പിണറായി സര്‍ക്കാര്‍; മൂന്നുകോടി രൂപ ചെലവഴിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ക് ഡൗൺ മൂലം പ്രതിസന്ധിയിലായ കലാകാരന്മാര്‍ക്ക് സഹായം പ്രഖ്യാപിച്ച്‌ പിണറായി സർക്കാർ. സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധിയില്‍നിന്ന് മൂന്നുകോടി രൂപ ചെലവഴിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി അംഗത്വത്തിന് അപേക്ഷ നല്‍കിയിട്ടുള്ള പതിനായിരം കലാകാരന്മാര്‍ക്ക് പ്രതിമാസം ആയിരം രൂപ നിരക്കില്‍ രണ്ടു മാസക്കാലത്തേക്ക് ധനസഹായം നല്‍കും.സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധിയില്‍നിന്നും പ്രതിമാസം 3000 രൂപ വീതം പെന്‍ഷന്‍ ലഭിക്കുന്ന 3012 പേര്‍ക്ക് പുറമെയാണ് ഈ തുക നൽകുന്നത്.

Tags

Related Articles

Post Your Comments


Back to top button
Close
Close