Latest NewsNewsInternationalUK

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രിയുടെ ആ​രോ​ഗ്യ നി​ല​ : പുറത്തു വരുന്ന വിവരങ്ങളിങ്ങനെ

ലണ്ടൻ : കോവിഡ് വൈറസ് ബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഗുരുതരാവസ്ഥയിൽ ഐ​സി​യു​വിേ​ലേ​ക്ക് മാ​റ്റിയ ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ന്‍റെ ആ​രോ​ഗ്യ നി​ലയിൽ നേരിയ പുരോഗതിയെന്നു റിപ്പോർട്ട്. വൈ​ദ്യ​സ​ഹാ​യ​മി​ല്ലാ​തെ അ​ദ്ദേ​ഹം ശ്വ​സി​ക്കു​ന്നു​ണ്ടെ​ന്ന് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ഡൊ​മി​നി​ക് റാ​ബ് അറിയിച്ചു. ​കരു​ത്തു​റ്റ വ്യ​ക്തി​ത്വ​ത്തി​ന് ഉ​ട​മ​​യാണ് ബോ​റി​സ് ജോ​ണ്‍​സ​ണ്‍. അ​ദ്ദേ​ഹം സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് അ​തി​വേ​ഗം തി​രി​ച്ചു വ​രു​മെ​ന്നും, ജോ​ണ്‍​സ​ണ്‍ ത​നി​ക്ക് സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ മാ​ത്ര​മ​ല്ലെ ഉ​റ്റ ച​ങ്ങാ​തി കൂ​ടി​യാ​ണെ​ന്നും റാബ് പറഞ്ഞു.

Also read : അമേരിക്കയില്‍ നിന്നും ഫണ്ട്‌ വാങ്ങിയ ശേഷം അവർ ചൈനയെ പിന്തുണച്ചു,അവരാണ് എല്ലാം നശിപ്പിച്ചത്; വിമർശനവുമായി ട്രംപ്

തു​ട​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നാ​യി ഞാ​യ​റാ​ഴ്ച​യാ​ണ് 55കാ​ര​നാ​യ ബോ​റി​സ് ജോ​ണ്‍​സ​ണെ ല​ണ്ട​നി​ലെ സെ​ൻ​റ് തോ​മ​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. പി​ന്നീ​ട് ബോ​റി​സി​നെ വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നു​വ​രെ ഡോ​ക്ട​ർ​മാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നുവെന്നാണ് വിവരം. നേ​ര​ത്തേ, പ​നി ഭേ​ദ​മാ​കാ​തെ വന്നതോടെ ബോ​റി​സി​ന്‍റെ ഐ​സൊ​ല​ഷ​ൻ നീ​ട്ടി​യി​രു​ന്നു. ഗു​രു​ത​ര​മ​ല്ലാ​ത്ത​തി​നാ​ൽ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗ് മു​ഖേ​ന അ​ദ്ദേ​ഹം യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button