KeralaLatest NewsNews

ലോക്ക്ഡൗണ്‍ നീട്ടിയേക്കുമെന്ന സൂചന നല്‍കി പ്രധാനമന്ത്രി; നാലാഴ്ച കൂടി?

ന്യൂഡല്‍ഹി• കോവിഡ് 19 വ്യാപനം നടത്തുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ദേശ വ്യാപക ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിക്കുമെന്ന സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. സൂചന. പ്രതിപക്ഷ നേതാക്കളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ഏപ്രില്‍ 14 ന് ശേഷവും ലോക്ക്ഡൗണ്‍ തുടരുമെന്ന സൂചന നല്‍കിയത്.

കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടം രാജ്യത്തെ ഒന്നിപ്പിച്ചുവെന്നും അത് തുടരേണ്ടതുണ്ടെന്നും യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. നാലാഴ്ചത്തേക്ക് കൂടി നീട്ടാനാണ് ആലോചന. എന്നാല്‍ രാഷ്ട്രീയ തീരുമാനം മാത്രം പോരെന്നും വിദഗ്ധരുമായുമായി കൂടിയാലോചിക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

ശനിയാഴ്ച സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തുന്ന രണ്ടാം വട്ട വീഡിയോ കോണ്‍ഫറന്‍സിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുക.

ലോക്ക്ഡൗണ്‍ നീട്ടണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയും കര്‍ണാടകയും അടക്കം ഒട്ടേറെ സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്.

ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവരും പ്രധാനമന്ത്രിയ്ക്കൊപ്പം യോഗത്തില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button