Latest NewsIndia

ഇന്ത്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമായ ധാരാവിയില്‍ രണ്ടാമത്തെ കോവിഡ് മരണം: മഹാരാഷ്ട്രയില്‍ രോഗ ബാധിതരുടെ എണ്ണം 1,100 കടന്നു

മുംബൈ: മുംബൈയിലെ ധാരാവിയില്‍ രണ്ടാമത്തെ കോവിഡ് മരണം സ്ഥിരീകരിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ ചേരികളിലൊന്നായ ധാരവിയില്‍ ഇന്ന് മൂന്നു പേര്‍ക്ക് കുടി രോഗ ബാധ സ്ഥിരീകരിച്ചു. ഇന്ന് മാത്രം 117 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ മഹാരാഷ്ട്രയിലെ ആകെ രോഗ ബാധിതരുടെ എണ്ണം 1,135 ആയി.മഹാരാഷ്ട്രയില്‍ ഇന്ന് എട്ടു കോവിഡ് മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണനിരക്ക് 72 ആയി ഉയര്‍ന്നു.

ധാരാവിയില്‍ ഇതുവരെ 13 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. സിറ്റിയിലെ കെഇഎം ആശുപത്രിയില്‍ ചികിത്സയിലിരുന്ന ആളാണ് ഇന്ന് മരണപ്പെട്ടത്. ജനതാ സൊസൈറ്റിയിലുള്ള ദമ്പതികള്‍ക്കാണ് ഇന്ന് കോവിഡ് സഥിരീകരിച്ചിരിക്കുന്നത്. ധാ​രാ​വി​യി​ലെ ഡോ. ​ബ​ലി​ഗ​ന​ഗ​ര്‍, വൈ​ഭ​വ് അ​പ്പാ​ര്‍​ട്ട്മെ​ന്‍റ്, മു​കു​ന്ദ് ന​ഗ​ര്‍, മ​ദീ​ന ന​ഗ​ര്‍ എ​ന്നി​വി​ട​ങ്ങ​ള്‍ കോ​വി​ഡ് ബാ​ധ​യ്ക്കു സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഏ​പ്രി​ല്‍ ഒ​ന്നി​ന് ധാ​രാ​വി​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച അ​ന്പ​ത്തി​യാ​റു​കാ​ര​ന്‍ മ​രി​ച്ചിരുന്നു.

മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ ഉ​ള്‍​പ്പ​ടെ വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട്ടി​ട്ടും ഡ​ല്‍​ഹി​യി​ലെ വിവി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ന​ഴ്സു​മാ​ര്‍​ക്ക് ന​ര​ക​ജീ​വി​തം

അ​ഞ്ചു ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റി​നു​ള്ളി​ല്‍ 15 ല​ക്ഷം പേ​രാ​ണു ധാ​രാ​വി​യി​ല്‍ പാ​ര്‍​ക്കു​ന്ന​ത്. മഹാരാഷ്ട്രയില്‍ കോ​വി​ഡ് ഏ​റ്റ​വും കൂടുതല്‍ ബാ​ധി​ച്ച​ത് മും​ബൈ​യി​ലാ​ണ്.അതേസമയം തമിഴ്‌നാട്ടില്‍ ഇന്ന് 48 പേര്‍ക്ക് കുടിയാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു മരണവും സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 738 ആയി തമിഴ്‌നാട്ടില്‍ ഇതുവരെ എട്ടു പേരാണ് കോവിഡ് ബാധിച്ച്‌ മരണപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button