KeralaLatest NewsNews

മോ​ഹ​ന്‍​ലാ​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചെന്ന് വാർത്ത പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം: ന​ട​ന്‍ മോ​ഹ​ന്‍​ലാ​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചെ​ന്ന് വാ​ര്‍​ത്ത പ്ര​ച​രി​പ്പി​ച്ച​യാൾ അറസ്റ്റിൽ. കാ​സ​ര്‍​ഗോ​ഡ് പാ​ഡി സ്വ​ദേ​ശി സ​മീ​ര്‍ ബി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കോവിഡുമായി ബന്ധപ്പെട്ട് നിരവധി വി.ഐ.പികളെയും സെലിബ്രിറ്റികളെയും ബാധിക്കുന്ന തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനും, പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തതിനാണ് ഇയാൾക്കെതിരെ കേസെടുത്തത്. ഫാൻസ്‌ അസോസിയേഷൻ മെമ്പേഴ്‌സും ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്ന് പൊലീസ് അറിയിച്ചു.

Tags

Related Articles

Post Your Comments


Back to top button
Close
Close