KeralaLatest NewsIndia

“കൊറോണയുടെ മറവില്‍ തബ് ലീഗ് സമ്മേളനം മുന്‍ നിര്‍ത്തിയുള്ള മുസ്ലിം വേട്ട നീചമായ രാഷ്ട്രീയം, ബിജെപി പദ്ധതി ജനങ്ങള്‍ ചെറുത്തു തോൽപിക്കണം” : എസ്ഡിപിഐ

രാജ്യത്തെ ഹിന്ദുത്വ മാധ്യമങ്ങളും പ്രമുഖ മതേതര മാധ്യമങ്ങള്‍ എന്നറിയപ്പെടുന്ന സ്ഥാപനങ്ങളും ചേര്‍ന്ന് നടത്തുന്ന ഈ വിദ്വേഷ പ്രചരണ രാഷ്ട്രീയം വളരെ അപകടകരമാണ്.

കൊച്ചി : കൊറോണയുടെ മറവില്‍ തബ് ലീഗ് സമ്മേളനം മുന്‍ നിര്‍ത്തി രാജ്യത്തു നടന്നു കൊണ്ടിരിക്കുന്നത് വര്‍ഗീയതയുടെ നീചമായ രാഷ്ട്രീയമാണെന്ന് എസ്ഡിപിഐ. രാജ്യത്തിന്റെ നിയമത്തിനോ, സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്കോ വിരുദ്ധമായി ഒന്നും നിസാമുദ്ദീന്‍ മര്‍കസിലെ സമ്മേളനം കൊണ്ട് നടന്നിട്ടില്ല എന്നിരിക്കെ അവിടെ പങ്കെടുത്ത ചിലര്‍ക്ക് കൊറോണ ഉണ്ടായത് മുന്‍ നിര്‍ത്തി നടക്കുന്ന കുപ്രചരണങ്ങള്‍ അങ്ങേയറ്റം അപമാനകമാണ്. രാജ്യത്തെ ഹിന്ദുത്വ മാധ്യമങ്ങളും പ്രമുഖ മതേതര മാധ്യമങ്ങള്‍ എന്നറിയപ്പെടുന്ന സ്ഥാപനങ്ങളും ചേര്‍ന്ന് നടത്തുന്ന ഈ വിദ്വേഷ പ്രചരണ രാഷ്ട്രീയം വളരെ അപകടകരമാണ്.

ഇപ്പോള്‍ തന്നെ ഈ പേരില്‍ മുസ് ലിം കളെ ആക്രമിക്കുന്ന സംഭവങ്ങള്‍ ഗുജറാത്ത്, ഡല്‍ഹി പോലുള്ള വിവിധ സംസ്ഥാനങ്ങളില്‍ ഉണ്ടായിട്ടുണ്ട്.ചികില്‍സ ലഭിക്കാതെ രാജസ്ഥാനില്‍ നവജാത ശിശു മരിച്ചതും ഹിമാചല്‍ പ്രാദേശില്‍ തബ് ലീഗ് പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തതും ഡല്‍ഹിയില്‍ ആത്മഹത്യാ ശ്രമം നടന്നതുമെല്ലാം കൊറോണ കാലത്തെ ഹിന്ദുത്വ വിദ്വേഷത്തിന്റെ ഭാഗമാണ് എന്നും ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.ഇപ്പോള്‍ തന്നെ ക്വാറന്റൈന്‍ ചികില്‍സയിലുള്ള തബ് ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ കേസ് എടുത്തും അവര്‍ക്ക് ഭക്ഷണം, ചികില്‍സ നല്‍കാതെ പീഡിപ്പിക്കുന്ന വാര്‍ത്തകളും വന്നു കൊണ്ടിരിക്കുന്നു എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇതിന്റെ പേര് മാധ്യമപ്രവർത്തനം എന്നല്ല “പാലിൽ വിഷം കലർത്തലാണ് ” , പരദൂഷണത്തിനപ്പുറമുള്ള ഒരു മൂല്യവും ഈ മാധ്യമപ്രവർത്തനത്തിന് ഉണ്ടാകില്ല: കുമ്മനം രാജശേഖരൻ

രാജ്യം നൂറ്റാണ്ടില്‍ ഉണ്ടാകാത്ത പ്രതിസന്ധിയിലൂടെ പോകുമ്ബോള്‍ ആ സാഹചര്യം പോലും വര്‍ഗീയ രാഷ്ട്രീയത്തിനു ഉപയോഗിക്കുന്ന ബിജെപി പദ്ധതി ജനങ്ങള്‍ ചെറുത്തു തോല്‍പ്പിക്കണമെന്നും വര്‍ഗീയതക്കു കൂട്ട് നില്‍ക്കുന്ന ചില മാധ്യമങ്ങളുടെ കപടത തിരിച്ചറിയണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു.മര്‍ക്കസ് സമ്മേളനത്തില്‍ ഗുരുതര വീഴ്ച ഉന്നയിക്കുന്ന മാധ്യമങ്ങള്‍ തന്നെ മാതാ അമൃതാനന്ദ മയി മഠത്തില്‍ ഇറ്റലിക്കാരായ ആളുകളെ രോഗ ലക്ഷണങ്ങള്‍ ഉണ്ടായിട്ടും ഒളിപ്പിച്ചു താമസിപ്പിച്ച സംഭവം മറച്ചു വച്ചത് നീതി ബോധത്തില്‍ നിന്ന് മുഖ്യധാരാ മാധ്യമങ്ങള്‍ എത്ര അകലെയാണെന്ന് കാണിക്കുന്നതാണ് എന്നും വാർത്താ കുറിപ്പിൽ കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button