Latest NewsUAENewsGulf

മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ സമൂഹമാധ്യമത്തിൽ പോസ്റ്റ് : പ്രവാസിക്ക് ജോലി നഷ്ടപ്പെട്ടു

അബുദാബി : മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട പ്രവാസിക്ക് ജോലി നഷ്ടപ്പെട്ടു. അബുദാബിയില്‍ സ്വകാര്യ കമ്പനിയിലെ  ഫിനാന്‍ഷ്യല്‍ മാനേജരായിരുന്ന ഇന്ത്യക്കാരനാണ് ജോലി നഷ്ടമായത്. ഇസ്‌ലാമോഫോബിയ പ്രകടിപ്പിച്ച ഇയാള്‍ക്കെതിരെ നിയമനടപടിക്ക് ശുപാര്‍ശ ചെയ്തതായും അധികൃതര്‍ അറിയിച്ചതായും അധികൃതര്‍ അറിയിച്ചുവെന്നു ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയിലെ ഒരു മതവിഭാഗം പൊതുസ്ഥലങ്ങളില്‍ തുപ്പി കൊറോണ വൈറസ് പടര്‍ത്തുന്നുവെന്നും, ഭീകരാക്രമണത്തേയും കൊവിഡ് പടര്‍ത്തുന്നതിനെയും താരതമ്യം ചെയ്തുമായിരുന്നു ഇയാൾ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. വ്യാജ വീഡിയോയും ഇതിനോടൊപ്പം ഉൾപ്പെടുത്തിയിരുന്നു. സംഭവം കമ്പനി അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ നിയമ നടപടി സ്വീകരിക്കുകയായിരുന്നു.

Also read : യുഎഇയിൽ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു, ഒരു വിദേശി കൂടി മരിച്ചു

അതിനിടെ ഒരു ഇവന്റ് മാനജ്‌മെന്റ് കമ്പനി ഉടമ ജോലി തേടിയെത്തിയ ഇന്ത്യക്കാരനോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ പറഞ്ഞെന്ന പരാതിയും റിപ്പോർട്ട് ചെയ്യുന്നു. ദുബായില്‍ ജോലി തേടിയെത്തിയ ശംഷാദ് ആലം എന്നയാള്‍ കമ്പനിയുടമയ്ക്ക് സിവി അയച്ചപ്പോൾ ഭണ്ടാരി എന്ന കമ്പനിയുടമ ഇയാളോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ പറയുകയായിരുന്നു. സംഭവത്തെ എതിര്‍ത്തപ്പോൾ പൊലീസില്‍ പരാതി നല്‍കാന്‍ പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും, ദുബായ് പോലീസിനു പരാതി നല്‍കിയതായും ആലം പറഞ്ഞു. സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button