Latest NewsNewsInternational

എനിക്ക് കൊറോണബാധയുണ്ട്, ഞാൻ മരിക്കുകയാണെങ്കില്‍ എല്ലാവരും മരിക്കണം; വൈറസ് പടര്‍ത്താനാണ് വന്നത്; പരിഭ്രാന്തി സൃഷ്ടിച്ച് യുവതി

വാഷിങ്ടണ്‍: കൊറോണ വൈറസ് പടര്‍ത്തുമെന്ന വീഡിയോ പ്രചരിപ്പിച്ച യുവതി പിടിയിൽ. ടെക്‌സാസ് സ്വദേശിയായ ലോറയ്ന്‍ മരഡിയാഗ(18)യാണ് പിടിയിലായത്. ദിവസങ്ങള്‍ക്ക് മുമ്പാണ് ഏറെ പരിഭ്രാന്തി സൃഷ്ടിക്കുന്ന വീഡിയോ ലോറയ്ന്‍ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തത്‌. തനിക്ക് കൊറോണ വൈറസ് ബാധയുണ്ടെന്നും എല്ലാവര്‍ക്കും അത് പടര്‍ത്താനാണ് താന്‍ വന്നിരിക്കുന്നതെന്നും ലോറയ്ന്‍ വീഡിയോയിൽ വ്യക്തമാക്കിയിരുന്നു. താന്‍ മരിക്കുകയാണെങ്കില്‍ എല്ലാവരും മരിക്കണമെന്നും യുവതി പറയുകയുണ്ടായി.

Read also: 48 മണിക്കൂർ കൊണ്ട് കൊറോണ വൈറസിനെ കൊന്ന് ശാസ്ത്രജ്ഞര്‍; ലോകത്തിന് പ്രതീക്ഷ

വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ യുവതിയ്ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. തുടര്‍ന്ന് കഴിഞ്ഞദിവസമാണ് ലോറയ്‌നെ പിടികൂടിയത്. അതേസമയം, തനിക്ക് കൊറോണ വൈറസ് ബാധയില്ലെന്നാണ് യുവതി പോലീസിന് നല്‍കിയ മൊഴി. ലോറയ്ന്‍ കൊറോണ പോസിറ്റീവാണെന്നതിനുള്ള തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പോലീസും അറിയിച്ചു.

Tags

Related Articles

Post Your Comments


Back to top button
Close
Close