Latest NewsIndiaNews

മതവും വിശ്വാസവും നോക്കിയല്ല വൈറസ് പകരുന്നത്; യാതൊരു വിധത്തിലുള്ള വേർതിരിവുമില്ലാതെ പോരാടണമെന്ന് യോ​ഗി ആദിത്യനാഥ്

ലക്നൗ: കൊറോണയ്‌ക്കെതിരെ ഒറ്റക്കെട്ടായി പോരാടണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വീഡിയോ കോൺഫറൻസിം​ഗിലൂടെ മാധ്യമപ്രവർത്തകരുമായി ആശയവിനിമയം നടത്തുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കൊറോണ വൈറസ് അപകടകരമായ സാംക്രമിക രോ​ഗമാണ്. മതവും വിശ്വാസവും നോക്കിയല്ല ഈ വൈറസ് പകരുന്നത്. യാതൊരു വിധത്തിലുള്ള വേർതിരിവുമില്ലാതെ ഒറ്റക്കെട്ടായി നിന്ന് ഈ രോ​ഗത്തിനെതിരെ പോരാടണമെന്നും യോഗി ആദിത്യനാഥ്‌ പറയുകയുണ്ടായി.

Read also:പൊലീസ് വീണ്ടുവിചാരത്തോടെ പെരുമാറണം, തെറ്റായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട് ; മുഖ്യമന്ത്രി

പ്രധാനമന്ത്രി മോദിയുടെ ശ്രമഫലമായി കൊറോണയെ പ്രതിരോധിക്കാൻ വളരെ മികച്ച പ്രവർത്തനങ്ങളാണ് നടത്തുന്നത്. ലോക്ക് ഡൗൺ ഘട്ടംഘട്ടമായി നീക്കാം. ജനങ്ങളിൽ ബോധവത്കരണം നടത്തേണ്ടതിന് മാധ്യമപ്രവർത്തകരുടെ പങ്കാളിത്തം അത്യാവശ്യമാണ്. ബോധവത്കരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കണമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് അഭ്യർത്ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button