Latest NewsNewsIndia

യുപി നിവാസികൾക്ക് ഹോളി സമ്മാനവുമായി യോഗി സർക്കാർ, സൗജന്യ എൽപിജി ഉടൻ വിതരണം ചെയ്യും

പ്രധാനമന്ത്രി ഉജ്ജ്വല യോജനക്ക് കീഴിലുള്ള കുടുംബങ്ങൾക്കാണ് സൗജന്യമായി എൽപിജി സിലിണ്ടറുകൾ നൽകുക

ലക്നൗ: ഹോളി ആഘോഷങ്ങളോടനുബന്ധിച്ച് യുപിയിലെ കുടുംബങ്ങൾക്ക് സമ്മാനവുമായി യോഗി സർക്കാർ. താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾക്ക് ഹോളി സമ്മാനമായി സൗജന്യ എൽപിജി സിലിണ്ടറാണ് വാഗ്ദാനം വിതരണം ചെയ്യുന്നത്. പ്രധാനമന്ത്രി ഉജ്ജ്വല യോജനക്ക് കീഴിലുള്ള കുടുംബങ്ങൾക്കാണ് സൗജന്യമായി എൽപിജി സിലിണ്ടറുകൾ നൽകുക. ഇതിനായി 2,312 കോടി രൂപയാണ് സർക്കാർ വകയിരുത്തിയിട്ടുള്ളത്. ഒരു സാമ്പത്തിക വർഷത്തിൽ ഉജ്ജ്വല ഗുണഭോക്താക്കൾക്ക് രണ്ട് സിലിണ്ടറുകൾ സൗജന്യമായി നൽകുമെന്ന് യോഗി സർക്കാർ ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരുന്നു.

പദ്ധതിയുടെ ഭാഗമായി ആദ്യ സിലിണ്ടർ ദീപാവലി സമയത്താണ് നൽകിയത്. രണ്ടാമത്തെ സിലിണ്ടർ ഹോളി സമയത്ത് വിതരണം ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി. പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്‌ക്ക് കീഴിലുള്ള ഏകദേശം 1.75 കോടി ഗുണഭോക്താക്കൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ദീപാവലിക്ക് 131.17 ലക്ഷം (1.31 കോടിയിലധികം) സിലിണ്ടറുകളാണ് വിതരണം ചെയ്തത്. ഉജ്ജ്വല ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് മുഴുവൻ തുകയും ഒന്നിച്ചാണ് യുപി സർക്കാർ കൈമാറിയത്.

Also Read: സന്താന സൗഭാഗ്യത്തിനായി മാത്രമുള്ള കേരളത്തിലെ ഏക ക്ഷേത്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button