Latest NewsNewsIndia

നാല് ഡോക്ടര്‍മാര്‍ക്ക് കോവിഡ്-19 : തമിഴ്നാട്ടിലെ ഏറ്റവും പുതിയ കോവിഡ് കണക്കുകള്‍ ഇങ്ങനെ

ചെന്നൈ• തമിഴ്നാട്ടില്‍ നാല് ഡോക്ടര്‍മാര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഡോക്ടര്‍മാര്‍ ഉള്‍പ്പടെ ബുധനാഴ്ച 48 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇതോടെ തമിഴ്നാട്ടിലെ ആകെ കോവിഡ് 19 കേസുകളുടെ എണ്ണം 738 ആയി ഉയർന്നു.

ഏതാനും ലാബ് ടെക്നീഷ്യൻമാർക്ക് പുറമെ ഇതുവരെ നാല് ഡോക്ടർമാർക്ക് വൈറസ് ബാധിച്ചിട്ടുണ്ടെന്ന് ആരോഗ്യ സെക്രട്ടറി ബീല രാജേഷ് സ്ഥിരീകരിച്ചു. അവരുടെ വിശദാംശങ്ങൾ ഇപ്പോഴും ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും അവര്‍ അറിയിച്ചു.

ബുധനാഴ്ച റിപ്പോർട്ട് ചെയ്ത 48 കൊറോണ വൈറസ് പോസിറ്റീവ് കേസുകളിൽ 42 എണ്ണം ഒരൊറ്റ ഉറവിടത്തിൽ (ന്യൂഡൽഹിയിലെ തബ്ലീഗി ജമാഅത്ത്) നിന്നുള്ളവയാണെന്ന് ഡോ. ബീല രാജേഷ് പറഞ്ഞു. ഇവരിൽ എട്ട് പേർ ഒരുമിച്ച് യാത്ര ചെയ്തിട്ടുണ്ട്, 33 പേർ അവരുമായി ബന്ധപ്പെട്ടവരും ഒരാൾ വിദേശിയുമാണ് (മലേഷ്യൻ).

പോസിറ്റീവ് ആയ മറ്റു ആറുപേരില്‍ രണ്ട് പേര്‍ക്ക് യാത്രാ ചിരിത്രമുണ്ട്. മറ്റു നാലുപേരുടെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും ആരോഗ്യ സെക്രട്ടറി പറഞ്ഞു.

മാര്‍ച്ചില്‍ ഡല്‍ഹിയില്‍ നടന്ന തബ്ലിഗി സമ്മേളനത്തില്‍ 1,500 ൽ അധികം ആളുകൾ തമിഴ്‌നാട്ടിൽ പങ്കെടുത്തിരുന്നോ എന്ന ചോദ്യത്തിത്തോട് ബീല രാജേഷ്‌ പ്രതികരിച്ചതിങ്ങനെ, പോലീസ്, രഹസ്യാന്വേഷണ, ആരോഗ്യവകുപ്പ് തുടങ്ങിയവര്‍ ശേഖരിച്ച വിവര പ്രകാരം ഇതുവരെ 1,480 പേരെയാണ് കണ്ടെത്തിയിരിക്കുന്നത്. കൂടുതൽ ആളുകളുണ്ടെങ്കിൽ അവർ സ്വയം വെളിപ്പെടുത്തണമേന്നം അവര്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button