KeralaLatest NewsNews

അശ്രദ്ധകാണിച്ചാല്‍ എന്തും സംഭവിക്കാവുന്ന അവസ്ഥ ഇപ്പോഴുമുണ്ടെന്ന് ആരും മറക്കേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അശ്രദ്ധകാണിച്ചാല്‍ എന്തും സംഭവിക്കാവുന്ന അവസ്ഥ ഇപ്പോഴുമുണ്ടെന്ന് ആരും മറക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറോണ വൈറസ്‌ രോഗവ്യാപനം വര്‍ധിക്കുന്നില്ലെന്നതിനാൽ സുരക്ഷിതരായി എന്ന തോന്നലാണ് ചിലർക്ക്. ഇത് ലോക്ഡൗണ്‍ നിബന്ധനകള്‍ ലംഘിക്കുന്നതിന് ഇട വരുത്തും. ഈസ്റ്ററും വിഷുവൊക്കെ എത്തുകയാണ്. വ്യാപാരികളും സന്നദ്ധ സേനകളും പോലീസും ജാഗ്രതയോടെ ഇടപെടേണ്ട സമയമാണിത്. ഈ സമയത്ത് കര്‍ശനമായും ശാരീരിക അകലം പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Read also:സുഭാഷ് ചന്ദ്ര ബോസിന്റെ പടം കണ്ടാൽ മനസിലാവാത്ത പൊട്ടനെ എനിക്കു വേണ്ട; കുറിപ്പുമായി സന്ദീപാനന്ദഗിരി

സുരക്ഷിതരായി എന്ന തോന്നല്‍ ലോക്ക്ഡൗണ്‍ ലംഘിക്കാന്‍ ഇടവരുത്തരുത്. ജാഗ്രത ഉപേക്ഷിക്കാന്‍ പറ്റില്ല. ഇപ്പോഴും രോഗ വ്യാപനത്തിന്റെ സാധ്യത ഇല്ലാതായിട്ടില്ല. മോശമായ കാര്യങ്ങള്‍ പ്രതീക്ഷിക്കുകയും അതിന്റെ ഭാഗമായിട്ടുള്ള കരുതല്‍ കര്‍ക്കശമായി എടുക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button