Latest NewsKeralaNews

ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ടി​പ്പി​ക്കാ​ത്ത​വ​രി​ലും ​കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച​തി​നെ ​തു​ട​ര്‍​ന്ന്​ ‘നി​ശ്ശ​ബ്​​ദ വ്യാ​പ​നം’ ത​ടു​ക്കാ​നും പ്ര​തി​രോ​ധ നീ​ക്ക​ങ്ങ​ള്‍

തി​രു​വ​ന​ന്ത​പു​രം: കൊറോണ വൈറസ് ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ടി​പ്പി​ക്കാ​ത്ത​വ​രി​ലും സ്​​ഥി​രീ​ക​രി​ച്ച​തി​നെ ​തു​ട​ര്‍​ന്ന്​ ‘നി​ശ്ശ​ബ്​​ദ വ്യാ​പ​നം’ ത​ടു​ക്കാ​നും പ്ര​തി​രോ​ധ​നീ​ക്ക​ങ്ങ​ള്‍. ല​ക്ഷ​ണ​ങ്ങ​ളി​ല്ലെ​ങ്കി​ലും രോ​ഗ​വ്യാ​പ​നം ന​ട​ന്ന വി​ദേ​ശ​ത്തെ​യ​ട​ക്കം ക്ല​സ്​​റ്റ​റു​ക​ളി​ല്‍​നി​ന്ന്​ മ​ട​ങ്ങി​യെ​ത്തി​യ​വ​രി​ലും സൂ​ക്ഷ്​​മ​നി​രീ​ക്ഷ​ണം ന​ട​ത്തും.

നി​ശ്ശ​ബ്​​ദ വ്യാ​പ​നം ത​ട​യാ​ന്‍ ഇ​ട​പെ​ടാ​ന്‍ ജി​ല്ല​ക​ള്‍​ക്ക്​ അ​നു​മ​തി ന​ല്‍​കി. ല​ക്ഷ​ണ​മി​ല്ലാ​ത്ത​വ​രും നി​രീ​ക്ഷ​ണ​ത്തി​ല്‍ പാ​ര്‍​ക്ക​ണ​മെ​ന്ന പ്രോ​േ​ട്ടാ​ക്കോ​ള്‍ നി​ശ്ശ​ബ്​​ദ വ്യാ​പ​ന സാ​ധ്യ​ത കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണെ​ന്നാ​ണ്​ ആ​േ​രാ​ഗ്യ​വ​കു​പ്പ്​ വി​ശ​ദീ​ക​ര​ണം. വൈ​റ​സ്​ ശ​രീ​ര​ത്തി​ലെ​ത്തി​യാ​ല്‍ േരാ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍​ക്ക്​ കു​റ​ഞ്ഞ​ത്​ 5-6 വ​രെ ദി​വ​സ​മെ​ടു​ക്കു​മെ​ന്നാ​ണ്​ ക​ണ​ക്ക്.

കൂ​ടി​യാ​ല്‍ 14 ദി​വ​സ​വും (പ്രീ ​സിം​പ്​​റ്റ​മാ​റ്റി​ക്​ പീ​രി​ഡ്). ല​ക്ഷ​ണം ഇ​ല്ലെ​ങ്കി​ലും ഇൗ ​കാ​ല​യ​ള​വി​ല്‍ വൈ​റ​സ്​ മ​റ്റൊ​രാ​ളി​ലേ​ക്ക്​ പ​ക​രാ​നി​ട​യു​ണ്ടെ​ന്നാ​ണു ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ഇ​ത്​ ക​ണ​ക്കി​ലെ​ടു​ത്ത്​ പ​രി​ശോ​ധ​ന രീ​തി​ക​ളി​ല്‍ മാ​റ്റം വ​രു​ത്ത​ണ​മെ​ന്നും കൂ​ടു​ത​ല്‍ സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്നും കേ​ര​ള ഗ​വ.​ മെ​ഡി​ക്ക​ല്‍ ഒാ​ഫി​സേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​നും (കെ.​ജി.​എം.​ഒ.​എ) ആ​വ​ശ്യ​പ്പെ​ടു​ന്നു.

ALSO READ: കോവിഡിൻ്റെ നിയന്ത്രണമുള്ളതിനാൽ തൃശ്ശൂർ പൂരം പതിവു പോലെ നടത്തിയേക്കില്ല; തീരുമാനം ഉടൻ

ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​ത്ത​വ​രെ​യും ശ്ര​ദ്ധി​ക്കേ​ണ്ട നി​ര്‍​ണാ​യ​ക സ​മ​യ​മാ​ണി​തെ​ന്നാ​ണ്​ വി​ദ​ഗ്​​ധാ​ഭി​​പ്രാ​യം. രോ​ഗി​ക​ളു​ടെ പ്രാ​ഥ​മി​ക സ​മ്ബ​ര്‍​ക്ക​ത്തി​​​​ലു​ള്ള​വ​ര്‍, ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ര്‍ എ​ന്നി​വ​രു​ടെ സാ​മ്ബി​ളാ​ണ്​ പ​രി​ശോ​ധി​ക്കു​ന്ന​ത്. പു​തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ വൈ​റ​സി​നെ അ​ങ്ങോ​ട്ടു ചെ​ന്ന്​ ക​ണ്ടെ​ത്തി പ്ര​തി​രോ​ധി​ക്കും വി​ധം ​പ​രി​ശോ​ധ​ന​യും ജാ​ഗ്ര​ത​യും വേ​ണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button