KeralaLatest NewsNews

ഈ കാലവും കടന്നുപോകും, ശരീരം കൊണ്ട് അകലെയാണെങ്കിലും നാമൊന്നിച്ച് ഈ പോരാട്ടം പൂര്‍ത്തിയാക്കും, പ്രവാസികള്‍ക്കൊപ്പം നമ്മളെല്ലാവരുമുണ്ട് ; പ്രവാസി മലയാളികള്‍ക്കായി മോഹന്‍ലാല്‍

തിരുവനന്തപുരം: കോവിഡ് 19 മൂലമുള്ള പ്രതിസന്ധിയില്‍ പ്രവാസി മലയാളികള്‍ക്ക് ആശ്വാസവുമായി മോഹന്‍ലാല്‍. ഈ കാലവും കടന്നുപോകും. നിങ്ങളുടെ ആശങ്ക മനസിലാക്കാന്‍ തനിക്ക് സാധിക്കുന്നതാണെന്നും അവിടെയും സര്‍ക്കാര്‍ കോവിഡ് പ്രതിരോധത്തിനായി നന്നായി പ്രവര്‍ത്തിക്കുന്നെണ്ടെന്നും അവര്‍ നിര്‍ദേശിക്കുന്ന നടപടികള്‍ സ്വീകരിക്കുകയെന്നതാണ് കോവിഡ് 19 പ്രതിരോധിക്കാന്‍ സഹായകമായിട്ടുള്ളതെന്നും മലയാളികളുടെ പ്രിയതാരം മോഹന്‍ലാല്‍ പറയുന്നു.

ശരീരം കൊണ്ട് അകലെയാണെങ്കിലും നാമൊന്നിച്ച് ഈ പോരാട്ടം പൂര്‍ത്തിയാക്കും. മനസില്‍ ഉള്ള ഉത്കണ്ഠ ഒഴിവാക്കി കളയണമെന്നും ആരുമില്ലെന്ന തോന്നല്‍ വേണ്ട പ്രവാസികള്‍ക്കൊപ്പം നമ്മളെല്ലാവരുമുണ്ടെന്നും ലാലേട്ടന്‍ ഓര്‍മിപ്പിക്കുന്നു.

https://www.facebook.com/ActorMohanlal/videos/654253978739934/?t=1

എല്ലാവരും ഈ മഹാമാരിക്കെതിരെ പോരാടിക്കൊണ്ടിരിക്കുകയാണ്. നാട്ടിലുള്ള കുടുംബങ്ങളെക്കുറിച്ചും ജോലിയെക്കുറിച്ചും സ്വന്തം സുരക്ഷിതത്വത്തെക്കുറിച്ചും എല്ലാം അശങ്കകള്‍ ഉണ്ടാകും എന്നാല്‍ അതെല്ലാം നീക്കി വക്കണം. പോയതൊക്കെ നാം വീണ്ടെടുക്കും. നല്ല ചിന്തകളുടെ വിത്തുകള്‍ മുളയ്ക്കട്ടെ. നമ്മള്‍ ഒരുമിച്ച് ഈ കാലം അതിജീവിച്ച് വിജയഗീതം പാടുമെന്നും ഈ ലോകത്ത് ഒന്നും സ്ഥായിയായില്ല എല്ലാം മാറും അതിനാല്‍ ആശങ്കകള്‍ വേണ്ടെന്നും നമ്മള്‍ ഒന്നിച്ച് ഇതിനെ നേരിടുമെന്നും വീഡിയോ സന്ദേശത്തിലൂടെ മോഹന്‍ലാല്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button