KeralaLatest NewsNews

വളര്‍ത്തുനായയെ ഓമനിച്ചു; ഉടമയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു രോഗലക്ഷണം പ്രകടമായില്ല

പത്തനംതിട്ട; വിദേശത്തുനിന്നെത്തി ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന പ്രവാസിയ്ക്ക് ഫലം കോവിഡ് പോസിറ്റീവ് ആയതോടെ വളര്‍ത്തുനായയേയും നിരീക്ഷണത്തിലാക്കി. കോഴഞ്ചേരി അയിരൂര്‍ ഇടപ്പാവൂര്‍ സ്വദേശിയ്ക്കാണ് ബുധനാഴ്ച ഫലം പോസിറ്റീവായത്.

ദുബായില്‍നിന്ന് മാര്‍ച്ച് 22-ന് എത്തിയ ഇദ്ദേഹം വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. പ്രകടമായ രോഗലക്ഷണങ്ങളുണ്ടായില്ല. സ്രവ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചതോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. വീട്ടിലുണ്ടായിരുന്ന സമയത്ത് നായയുമായി അടുത്തു ഇടപഴകിയിരുന്നു. തുടര്‍ന്നാണ് നായയേയും നിരീക്ഷണത്തിലാക്കിയത്. മനുഷ്യരില്‍ നിന്ന് മൃ?ഗങ്ങളിലേക്ക് രോ?ഗം പടര്‍ന്നതായി സ്ഥിരീകരിച്ചതോടെയാണ് നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button