Latest NewsIndia

കള്ളന് കൊറോണ, പിടികൂടിയ 17 പൊലീസുകാര്‍ നിരീക്ഷണത്തില്‍

കള്ളനെ പിടികൂടാന്‍ സഹായിച്ച നാട്ടുകാരും കള്ളന്റെ കുടുംബാംഗങ്ങളും പൊലീസ് നിരീക്ഷണത്തിലാണ്.

ലുധിയാന: പഞ്ചാബില്‍ കൊറോണ വൈറസ് ബാധിതനായ കള്ളനെ പിടികൂടിയ പൊലീസുകാര്‍ നിരീക്ഷണത്തില്‍. 17 പൊലീസുകാരെയാണ് കള്ളന് കൊറോണ രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ക്വാറന്റെയ്‌നിലാക്കിയത്. സ്‌റ്റേഷനിലെ എസ്‌എച്ച്‌ഒമാര്‍ ഉള്‍പ്പെടെയുള്ള പൊലീസുകാരെയാണ് നിരീക്ഷണത്തിലാക്കിയത്. കള്ളനെ പിടികൂടാന്‍ സഹായിച്ച നാട്ടുകാരും കള്ളന്റെ കുടുംബാംഗങ്ങളും പൊലീസ് നിരീക്ഷണത്തിലാണ്.

ഇയാളുടെ സഹായിയായിരുന്ന നവ്‌ജ്യോത് എന്ന ആളെയും പൊലീസ് തിരയുന്നുണ്ട്. വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ച ഇയാള്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച്‌ കടന്നു കളയുകയായിരുന്നു. ഏപ്രില്‍ 5 നാണ് സൗരവ് സെഹഗാള്‍ എന്ന വാഹന മോഷ്ടാവിനെ പൊലീസ് പിടികൂടിയത്. ഏപ്രില്‍ 6 ന് ഇയാള്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങി.

ഗുണനിലവാരമുള്ള മാസ്‌ക് വീട്ടില്‍ തന്നെ ഉണ്ടാക്കാം, വേണ്ടത് ഇത് മാത്രം ; വീഡിയോ വൈറല്‍

തുടര്‍ന്ന് കസ്റ്റഡിയില്‍ വിടുന്നതിന് മുന്‍പായി മജിസ്‌ട്രേറ്റ് ഇയാളെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനാ ഫലം പോസിറ്റീവായതോടെയാണ് പൊലീസുകാരെ ക്വാറന്റെയ്ന്‍ ചെയ്തത്. അതേസമയം കള്ളനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 224 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button