Latest NewsNewsIndia

ലോക്ക് ഡൗൺ : മകനെ തിരിച്ചെത്തിക്കാൻ അമ്മ സ്കൂട്ടറിൽ സഞ്ചരിച്ചത് 1400 കി​ലോ​മീ​റ്റ​ര്‍

ഹൈ​ദ​രാ​ബാ​ദ്: കോവിഡ് വ്യാപനം തടയുന്നതിന് രാജ്യത്ത് പ്രഖ്യാപിച്ച അപ്രതീക്ഷിത ലോ​ക്ക്ഡൗ​ണി​ല്‍ കു​ടു​ങ്ങി​യ മ​ക​നെ തിരിക എത്തിക്കാൻ അമ്മ സ്കൂട്ടറിൽ സഞ്ചരിച്ചത് 1400 കി​ലോ​മീ​റ്റ​ര്‍. 48കാ​രി​യാ​യ റ​സി​യ ബീ​ഗ​മാണ് തെ​ലു​ങ്കാ​ന​യി​ല്‍​നി​ന്നും ആ​ന്ധ്രാ പ്ര​ദേ​ശി​ലേക്ക് ചെയ്തത്.

Also read : ഇന്ത്യയില്‍ കോവിഡ് മൂന്നാം ഘട്ടത്തിലേക്ക്, അതീവ ജാഗ്രതയോടെ രാജ്യം

മാ​ര്‍​ച്ച്‌ 12 നെ​ല്ലൂ​രി​ല്‍ പോ​യ ത​ന്‍റെ ഇ​ള​യ മ​ക​ന്‍ നി​സാ​മു​ദീ​ന്‍ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ തതിരിച്ചെടുത്താൻ സാധിച്ചില്ല. തുടർന്ന് പോ​ലീ​സ് അ​നു​മ​തി​യോ​ടെ റ​സി​യ ബീ​ഗം യാ​ത്ര ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ആ​ദ്യം കാ​റി​ന് പോ​കാ​നാ​യിരുന്നു തീരുമാനമെങ്കിലും പിന്നീട് സ്കൂട്ടർ തിരഞ്ഞെടുത്തു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ തെ​ലു​ങ്കാ​ന​യി​ല്‍​നി​ന്നും തി​രി​ച്ച്‌ബു​ധ​നാ​ഴ്ച മ​ക​നെ​യു​മാ​യി മ​ട​ങ്ങി​യെ​ത്തി.

ഏ​റെ പ്ര​തി​സ​ന്ധി​ക​ള്‍ നി​റ​ഞ്ഞ​താ​യി​രു​ന്നു യാ​ത്ര​യെ​ന്നും രാ​ത്രി​യു​ള്ള യാ​ത്ര​യാ​യി​രു​ന്നു വ​ലി​യ വെ​ല്ലു​വി​ളി​യെ​ന്നും ബീ​ഗം പ​റ​ഞ്ഞു. ഹൈ​ദ​രാ​ബാ​ദി​ല്‍​നി​ന്നും 200 കി​ലോ മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള നി​സാ​മാ​ബാ​ദി​ലെ ഒ​രു സ​ര്‍​ക്കാ​ര്‍ സ്കൂ​ളി​ലെ പ്ര​ധാ​ന അ​ധ്യാ​പി​ക​യാ​ണ് റ​സി​യ ബീ​ഗം. 15 വ​ര്‍​ഷം മു​ന്‍​പ് റ​സി​യ ബീ​ഗ​ത്തി​ന്‍റെ ഭര്‍​ത്താ​വ് മരണപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button