Latest NewsNewsIndia

നടി ശാന്തി സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍

ഹൈദരാബാദ്• 32 കാരിയായ സീരിയല്‍ നടിയെ വീട്ടിൽ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. തെലുങ്ക് സീരിയല്‍ നടിയായ വി.ശാന്തി (വിശ്വ ശാന്തി) യാണ് മരിച്ചത്.

വ്യാഴാഴ്‌ച , വി ശാന്തിയുടെ മൃതദേഹം അവരുടെ ഫ്ലാറ്റിലെ മുറിയില്‍ ഭാഗികമായി തറയിലും കട്ടിലിലും കിടക്കുന്ന നിലയിലാണ്കണ്ടെത്തിയത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സംഭവദിവസം ശാന്തി ഫ്ലാറ്റില്‍ നിന്നും പുറത്തുവന്നിരുന്നില്ല. സംശയംതോന്നിയ അയല്‍ക്കാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് വന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ നടി മദ്യലഹരിയില്‍ അബദ്ധത്തിൽ വീണുപോയതായി സംശയിക്കുന്നതായി പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പോസ്റ്റ്‌മോർട്ടം ചെയ്താൽ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നും അദ്ദേഹം പറഞ്ഞു.

ചില ടിവി സീരിയലുകളിൽ സഹനടിയായി ശാന്തി അഭിനയിച്ചിരുന്നു. കോവിഡ് 19 ലോക്ക്ഡൗണിനെത്തുടര്‍ന്ന് ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് ശാന്തിയെ മരണത്തിലേക്ക് നയിച്ചതെന്നും അഭ്യൂഹങ്ങളുണ്ട്‌.

ഹൈദരബാദില്‍ ഒറ്റയ്ക്കായിരുന്നു താമസം. വിശാഖപട്ടണത്തുള്ള അവരുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചിട്ടുണ്ട്. സംശയാസ്പദമായ മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button