Latest NewsNewsIndia

കര്‍ഷകര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് കേന്ദ്രത്തിന്റെ ഉറപ്പ് : നിലവിലെ കൃഷിചെയ്ത എല്ലാ ഉല്‍പ്പന്നങ്ങളും ശേഖരിക്കും : ഇതേ കുറിച്ച് വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്രം

ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് കേന്ദ്രത്തിന്റെ ഉറപ്പ് : ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലായി നിലവിലെ കൃഷിചെയ്ത എല്ലാ ഉല്‍പ്പന്നങ്ങളും ശേഖരിക്കും. ഇതേ കുറിച്ച് വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്രം. മന്ത്രാലയത്തിനായി കേന്ദ്ര കൃഷി വകുപ്പ് മന്ത്രി നരേന്ദ്രസിംഗ് തോമറാണ് ഉറപ്പു നല്‍കിയത്. ഏപ്രില്‍ മാസം 15 മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ ഗോതമ്പ് ശേഖരണം പൂര്‍ത്തിയാക്കണമെന്നാണ് തീരുമാനം.

read also : ഘട്ടം ഘട്ടമായി അടച്ചിടല്‍ എടുത്തു കളയണമെന്ന കേരളത്തിന്റെ നിര്‍ദ്ദേശം സജീവ പരിഗണനയില്‍ : ലോകത്തെ ഏറ്റവും കര്‍ശന ലോക്ഡൗണ്‍ ഇന്ത്യയിലേതെന്ന് റിപ്പോര്‍ട്ട്

വളരെ വേഗം ധാന്യങ്ങളുടെ ശേഖരണം പൂര്‍ത്തിയാക്കാനായി കൂടുതല്‍ സംഭരണ കേന്ദ്രങ്ങളാരംഭിക്കുന്ന നടപടി വേഗത്തിലാക്കിയെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് ഉല്‍പ്പന്ന ശേഖരണം നടത്തുക. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലായി നിലവിലെ കൃഷിചെയ്ത എല്ലാ ഉല്‍പ്പന്നങ്ങളും ശേഖരിക്കും.

13 സംസ്ഥാനങ്ങളിലെ കണക്കുകളാണ് നിലവില്‍ കൃഷിവകുപ്പ് പുറത്തുവിട്ടിരിക്കുന്നത്. ഇതില്‍ ധാന്യങ്ങളും എണ്ണക്കുരുവും ഉള്‍പ്പെടും. നാഫെഡിന്റെ കണക്കില്‍ നിലവില്‍ 1,07,814 മെട്രിക് ടണ്‍ ധാന്യങ്ങളും 1600 മെട്രിക് ടണ്‍ എണ്ണക്കുരുവും ശേഖരിച്ചു കഴിഞ്ഞു. ശേഖരണത്തിലൂടെ കര്‍ഷകര്‍ക്ക് 528 കോടി രൂപയാണ് ലഭിക്കുക. ആകെ 75,984 കര്‍ഷകര്‍ക്കാണ് റാബി വിളകളിലൂടെയുള്ള ഗുണം ലഭിക്കുക. ഈ കാലഘട്ടത്തില്‍ രാജ്യത്തെ 7.77 കോടി കര്‍ഷകര്‍ക്ക് 2000 രൂപ വീതം കേന്ദ്രകാര്‍ഷിക സമാശ്വാസ സഹായം നല്‍കിയതായും കേന്ദ്രം അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button