Latest NewsNewsIndia

ആളാകാൻ ശ്രമം നടത്തി; സോണിയക്കും രാഹുലിനും ഗ്രാമമുഖ്യയുടെ രൂക്ഷ വിമര്‍ശനം

ജയ്പൂര്‍: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സ്വന്തം പേരിലാക്കിയ സോണിയക്കും രാഹുലിനും ഗ്രാമ മുഖ്യയുടെ രൂക്ഷ വിമർശനം. രാജസ്ഥാനിലെ ഭില്‍വാരാ ജില്ലയിലെ ദേവ്‌രിയ ഗ്രാമത്തിലെ ഗ്രാമമുഖ്യയായ കിസ്മത് ഗുര്‍ജറാണ് രോഷത്തോടെ സോണിയക്കെതിരെ പ്രതികരിച്ചത്. ഒറ്റ മാസം കൊണ്ട് കൊറോണ ബാധിതരുടെ എണ്ണം 26ല്‍ നിന്നും ഒരെണ്ണമാക്കിയ ഗ്രാമത്തിലെ പ്രവര്‍ത്തനം ദേശീയ ശ്രദ്ധ നേടിയിരുന്നു.

ഗ്രാമത്തിലെ മാതൃകാപരമായ പ്രവര്‍ത്തനം കോണ്‍ഗ്രസ്സ് നേതാവും തന്റെ മകനുമായ രാഹുല്‍ നേരിട്ട് ഇടപെട്ടകാരണമാണെന്ന സോണിയയുടെ പരാമര്‍ശമാണ് ഗ്രാമീണരെ ചൊടിപ്പിച്ചത്. ‘കോണ്‍ഗ്രസ്സ് സര്‍ക്കാരോ രാഹുലോ പറഞ്ഞിട്ടല്ല തങ്ങള്‍ പ്രവര്‍ത്തിച്ചത്. കൊറോണ പ്രതിരോധം എങ്ങനെ ചെയ്യണമെന്ന നിര്‍ദ്ദേശം കേന്ദ്രത്തില്‍ നിന്നും കിട്ടിയ ഉടനെ എല്ലാ ജനങ്ങളേയും പോലെ കൂടുതല്‍ ജാഗ്രതയോടെ തയ്യാറാവുകയായിരുന്നു. ഗ്രാമം മുഴുവന്‍ അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തു.’ ഗ്രാമമുഖ്യ കിസ്മത് ഗുര്‍ജര്‍ മറുപടി നല്‍കി.

കൊറോണ 26 പേര്‍ക്ക് സ്ഥിരീകരിച്ചതോടെ ആദ്യമേ തന്നെ ഗ്രാമം പൂട്ടുകയാണ് ചെയ്തത്. 2,15,000 വീടുകളിലായി 10 ലക്ഷം പേര്‍ താമസിക്കുന്ന മേഖലയാണ് ബില്‍വാര. തുടര്‍ന്ന് തയ്യാറായത് മൂന്നുപേര്‍ വീതമടങ്ങുന്ന 3000 സംഘങ്ങളാണ് ആരോഗ്യപ്രവര്‍ത്തകരായി മാറി പരിശോധനക്കിറങ്ങിയത്. മുഴുവന്‍ വീടുകളിലുള്ളവരേയും പരിശോധിച്ചു ഉറപ്പുവരുത്തിയാണ് ഗ്രാമത്തെ കൊറോണ മുക്തരാക്കിയത്. നിലവില്‍ പുതുതായി ഒരാള്‍ക്കുമാത്രമാണ് കൊറോണ വന്നത്. 26ല്‍ 17 പേര്‍ രോഗം മാറി തിരികെ എത്തി. മറ്റുള്ളവരെല്ലാം ചികിത്സയുടെ അന്തിമഘട്ടത്തിലാണ്.

ALSO READ: ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ എടുത്ത് കളയുന്നത് കോവിഡ് വീണ്ടും പടര്‍ന്നു പിടിക്കാന്‍ വഴിവെക്കും;- ലോകാരോഗ്യ സംഘടന

മാര്‍ച്ച് മാസം 30 ലെ കണക്കില്‍ കൊറോണ ബാധിതരായി ഒരു വ്യക്തിമാത്രമായി അവശേഷിക്കുകയായിരുന്നുവെന്നും രാജസ്ഥാന്‍ ആരോഗ്യവകുപ്പറിയിച്ചു. ഗ്രാമീണര്‍ സ്വയം തയ്യാറാവുകയും കൊറോണ ലക്ഷണമുള്ളവരെ തിരഞ്ഞുപിടിക്കുകയും ചെയ്തത് ഒരാഴ്ചക്കുള്ളിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button