Latest NewsKeralaNews

വിഷം കലക്കിയെന്ന മുഖ്യമന്ത്രി പറഞ്ഞ ആ വാക്കുകള്‍ തന്നെ ഞെട്ടിച്ചു : പ്രതികരണവുമായി ഡോക്ടര്‍

കൊച്ചി: മുഖ്യമന്ത്രി പറഞ്ഞ ആ വാക്കുകള്‍ തന്നെ ഞെട്ടിച്ചു. മൂന്നാറിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊലീസിനുമായി സ്ഥാപിച്ച ജലസംഭരണിയില്‍ സാമൂഹ്യവിരുദ്ധര്‍ വിഷം കലക്കിയെന്ന മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിലൂടെ കേട്ട വാര്‍ത്തയാണ് തന്നെ ഞെട്ടിച്ചതെന്ന് ഡോ.നെല്‍സണ്‍ ജോസഫ് പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഈ പ്രതികരണം നടത്തിയത്. ജലസംഭരണിയില്‍ നിന്ന് നിലത്തുവീണ വെള്ളം നായ കുടിച്ച് മരിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വെള്ളത്തില്‍ വിഷം കലര്‍ന്നത് കണ്ടെത്തിയതെന്ന് പിന്നീട് വാര്‍ത്തകള്‍ തിരഞ്ഞപ്പോള്‍ കാണാന്‍ കഴിഞ്ഞുവെന്നും എത്രയും വേഗം അതാരാണെന്ന് കണ്ടെത്തണമെന്നും ഡോക്ടര്‍ പറയുന്നു. എത്ര അധപതിച്ചവര്‍ക്കായിരിക്കും അവരുടെ വെള്ളത്തില്‍ വിഷം കലക്കാന്‍ തോന്നിയിരിക്കുക എന്നും കുറിപ്പിലൂടെ അദ്ദേഹം ആശങ്കപ്പെടുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ചുവടെ:

‘മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ കേട്ട ഒരു വാര്‍ത്ത ഞെട്ടിച്ചുകളഞ്ഞു. വിശ്വാസം വരാതെ ഒരു റൗണ്ട് കൂടി പിന്നോട്ടടിച്ച് കേട്ട് ഉറപ്പാക്കിയിട്ട് എഴുതുന്നതാണ്. ‘ മൂന്നാറിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊലീസിനുമായി സ്ഥാപിച്ച ജലസംഭരണിയില്‍ സാമൂഹ്യവിരുദ്ധര്‍ വിഷം കലക്കി ‘ എന്നതാണ് ആ വാര്‍ത്ത. ജലസംഭരണിയില്‍ നിന്ന് നിലത്തുവീണ വെള്ളം നായ കുടിച്ച് മരിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വെള്ളത്തില്‍ വിഷം കലര്‍ന്നത് കണ്ടെത്തിയതെന്ന് പിന്നീട് വാര്‍ത്തകള്‍ തിരഞ്ഞപ്പോള്‍ കാണാന്‍ കഴിഞ്ഞു.

നായ കുടിച്ചില്ലായിരുന്നുവെങ്കില്‍?

ഇന്ത്യയില്‍ ആദ്യം കൊവിഡ് സ്ഥിരീകരിച്ച സംസ്ഥാനമാണ് കേരളം. ആ കേരളത്തില്‍ ഇന്നത്തെ കണക്ക് വച്ച് രോഗം സ്ഥിരീകരിച്ചവരില്‍ 40%ന്റെ അടുത്ത് രോഗബാധിതര്‍ രോഗവിമുക്തരായി എന്ന സന്തോഷം നമ്മുടെ മുന്നിലുണ്ട്.ഒപ്പം രോഗവ്യാപനവും മരണവും നിയന്ത്രണം വിടുന്നില്ല എന്ന ആശ്വാസവും. അതിനു കാരണക്കാരായവരില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന രണ്ട് കൂട്ടരാണ്, ഒന്ന് ആരോഗ്യപ്രവര്‍ത്തകര്‍, രണ്ട് പൊലീസ്. പലയിടത്തുനിന്ന് ഇറക്കിവിടപ്പെട്ട്, സ്വന്തക്കാരെയും സ്വന്തം കുഞ്ഞുങ്ങളെയും പോലും കാണാന്‍ കഴിയാതെ ആശുപത്രിയില്‍ രോഗികളെ ശുശ്രൂഷിക്കാന്‍ കഴിയുന്ന ആരോഗ്യപ്രവര്‍ത്തകര്‍.

പൊരിവെയിലത്തും മഴയത്തും ക്രമസമാധാനത്തോടൊപ്പം രോഗവ്യാപനം തടയാന്‍ കൂടി അഹോരാത്രം പണിയെടുക്കുന്ന പൊലീസുകാര്‍.

എത്ര അധപതിച്ചവര്‍ക്കായിരിക്കും അവരുടെ വെള്ളത്തില്‍ വിഷം കലക്കാന്‍ തോന്നിയിരിക്കുക എത്രയും വേഗം അതാരാണെന്ന് കണ്ടെത്തണം. ഇനി ഒരിക്കലും ഒരാളും ആവര്‍ത്തിക്കാത്തവിധം പൂട്ടണം. മാതൃകാപരമായി ശിക്ഷിക്കണം. അതാരായിരുന്നാലും ശരി…’

shortlink

Related Articles

Post Your Comments

Related Articles


Back to top button