Latest NewsKeralaNewsIndia

തമിഴ്നാട്ടിൽ മരിച്ച മ​ല​യാ​ളി​ക്ക് കോ​വി​ഡെന്ന് സ്ഥിരീകരണം

കോ​യ​ന്പ​ത്തൂ​ർ: തമിഴ് നാട്ടിൽ മരിച്ച മ​ല​യാ​ളി​ക്ക് കോ​വി​ഡെന്ന് സ്ഥിരീകരണം. പാ​ല​ക്കാ​ട് സ്വ​ദേ​ശി രാ​ജ​ശേ​ഖ​ര​നാണ് കോ​യ​ന്പ​ത്തൂ​രി​ൽ ക​ഴി​ഞ്ഞ​ദി​വ​സം മ​രി​ച്ചത്. ഈ ​മാ​സം ര​ണ്ടി​നാ​ണ് രാ​ജ​ശേ​ഖ​ര​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ​ഇയാ​ളു​ടെ ഭാ​ര്യ​യും മ​ക​നും ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. അതോടൊപ്പം തന്നെ ഇ​യാ​ൾ ചി​കി​ത്സ​യി​ലാ​യി​രു​ന്ന സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പ​ടെ 20 പേ​രെ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.

Also read : തെലങ്കാനയിൽ ലോക്ക് ഡൌൺ നീട്ടാൻ തീരുമാനം : പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് കെസിആർ

കോ​യ​ന്പ​ത്തൂ​രിൽ മദ്യം ലഭിക്കാതെ വന്നതോടെ സാ​നി​റ്റൈ​സ​ർ കു​ടി​ച്ച യു​വാവിന് ദാരുണാന്ത്യം. ഇ​യാ​ൾ സാ​നി​റ്റൈ​സ​റി​ൽ വെ​ള്ള​മൊ​ഴി​ച്ച് കു​ടി​ക്കു​ക​യാ​യി​രു​ന്നുവെന്നാണ് റിപ്പോർട്ട്. ലോ​ക്ക്ഡൗ​ൺ നി​ല​വി​ൽ വ​ന്ന​തി​നു പി​ന്നാ​ലെ സം​സ്ഥാ​ന​ത്ത് നി​ര​വ​ധി പേ​ർ മ​ദ്യം ല​ഭി​ക്കാ​ത്ത​തി​ലു​ള്ള അ​സ്വ​സ്ഥ​ത മൂ​ലം ജീ​വ​നൊ​ടു​ക്കി​യെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

കേരളത്തിൽ ശനിയാഴ്ച 10 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കണ്ണൂരില്‍ 7 പേര്‍ക്കും കാസര്‍ഗോഡ്‌ രണ്ട് പേര്‍ക്കും കോഴിക്കോട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ മൂന്ന് പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. ഏഴ് പേര്‍ക്ക് നേരത്തെ രോഗം വന്നവരുമായുള്ള സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം പകര്‍ന്നത്.ഇന്ന് 19 പേര്‍ക്ക് രോഗം ഭേദമായി. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗം ഭേദമായവരുടെ എണ്ണം 143 ആയി.

Also read : പ്രവാസികളെ എത്രയും പെട്ടെന്ന് നാട്ടിലെത്തിയ്ക്കണമെന്ന് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ : നാട്ടിലെത്തുന്നവര്‍ക്ക് ക്വാറന്റെയിന്‍ ചെയ്യാന്‍ മര്‍ക്കസിന്റെ മുഴുവന്‍ സ്ഥാപനങ്ങളും വിട്ടുനല്‍കും

374 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 228 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് 201 പേരെ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് ഇതുവരെ 3 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. 123,490 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 122, 676 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. 814 പേര്‍ വിവിധ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകളിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button