Latest NewsIndiaInternational

ബംഗ്ലാദേശ് മുൻ പ്രസിഡന്റ് ഷേഖ് മുജിബുർ റഹ്മാനെ വധിച്ച കേസിലെ പ്രതി ഒളിവിൽ താമസിച്ചത് കൊൽക്കത്തയിൽ: ഇന്ത്യൻ പാസ്പോർട്ട് സമ്പാദിച്ച ഇയാൾ തിരിച്ചു പോയത് കഴിഞ്ഞ മാസം

45 വർഷമാണ് ഇയാൾ ആകെ ഒളിവിൽ കഴിഞ്ഞത്. ഇതിൽ അവസാനത്തെ 22 വർഷവും ബംഗാളിലായിരുന്നു.

ധാക്ക : ബംഗ്ലാദേശ് മുൻ പ്രസിഡന്റ് ഷേഖ് മുജിബുർ റഹ്മാനെ വധിച്ച കേസിലെ പ്രതി അബ്ദുൾ മജീദ് 22 വർഷം ഒളിവിൽ താമസിച്ചത് കൊൽക്കത്തയിൽ. ജോലിയിൽ നിന്ന് പിരിച്ചുവിട്ട സൈനിക ക്യാപ്റ്റനും ബംഗ്ലാദേശ് പ്രഥമ പ്രസിഡൻറ് ഷെയ്ഖ് മുജിബുർ റഹ്മാന്റെ കൊലപാതകികളിൽ ഒരാളുമായ അബ്ദുൽ മജീദിനെ ചൊവ്വാഴ്ച (ഏപ്രിൽ 7) ധാക്കയിൽ അറസ്റ്റുചെയ്തതിന് ശേഷം ജയിലിലേക്ക് അയച്ചു. തുടർന്ന് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്.

45 വർഷമാണ് ഇയാൾ ആകെ ഒളിവിൽ കഴിഞ്ഞത്. ഇതിൽ അവസാനത്തെ 22 വർഷവും ബംഗാളിലായിരുന്നു. പ്രാഥമിക വിവരങ്ങൾ മാത്രമാണ്‌ ഇപ്പോൾ ലഭിച്ചതെന്നും കൊൽക്കത്തയിലെ ഇയാളുടെ മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും ഇന്റലിജൻസ് ബ്യൂറോ വ്യക്തമാക്കുന്നു. ബംഗ്ലാദേശ് സൈന്യത്തിൽ നിന്ന് പുറത്താക്കപ്പെട്ട ഇയാൾ കൊൽക്കത്തയിലെ നോർത്ത് , സൗത്ത് പർഗനാസുകളിലായി ഒളിച്ചു താമസിക്കുകയായിരുന്നു.

ഇയാൾ ബംഗ്ലാദേശിലേക്ക് തിരിച്ചു പോയത് കഴിഞ്ഞ മാസമാണെന്നും ചോദ്യം ചെയ്യലിൽ വ്യക്തമായി.ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കുന്ന രേഖകൾ നേടിയെടുത്ത ഇയാൾ ഇന്ത്യൻ പാസ്പോർട്ടും സമ്പാദിച്ചതായാണ് റിപ്പോർട്ട്. വാടക വീട്ടിലും മറ്റിടങ്ങളിലുമായി മാറി മാറി താമസിച്ച ഇയാൾ സ്ഥിരമായി ഒരിടത്ത് താമസിക്കില്ലായിരുന്നുവെന്നും ഇന്റലിജൻസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു.മുജീബുർ റഹ്മാന്റെ കൊലയാളികളിൽ ആറു പേരായിരുന്നു ഒളിവിൽ കഴിഞ്ഞിരുന്നത്.

“ചൈനക്ക് മാപ്പില്ല” ചൈനീസ് കമ്പനികളെ അമേരിക്കന്‍ മണ്ണില്‍ നിന്ന് തുരത്താനൊരുങ്ങി ട്രംപ് : ആഗോള തലത്തിൽ ഒറ്റപ്പെടുത്തും

ഇവർ എവിടെയാണെന്ന് ആർക്കും അറിയില്ലായിരുന്നു. കൊൽക്കത്ത വിമാനത്താവളം വഴി മാർച്ച് 16 നാണ് ഇയാൾ തിരിച്ചു പോയത്. ഇയാൾ ഒറ്റയ്ക്കാണ് ബംഗാളിൽ താമസിച്ചതെന്നാണ് റിപ്പോർട്ട്. ധാക്ക മെട്രോപൊളിറ്റൻ പോലീസിന് കീഴിലുള്ള തീവ്രവാദ, ട്രാൻസ്‌നാഷനൽ ക്രൈം യൂണിറ്റ് ഇന്നലെ (ഏപ്രിൽ 7) 1215 ഓടെ കോടതിയിൽ ഹാജരാക്കിയതിനെത്തുടർന്ന് ധാക്ക ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ഇയാളെ ജയിലിൽ അടക്കാൻ ഉത്തരവ് പുറപ്പെടുവിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button