Latest NewsNewsIndia

അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍ മോഷ്ടിക്കാന്‍ കയറവെ, യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം : കള്ളൻ പിടിയിൽ

ചെന്നൈ: അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍ മോഷ്ടിക്കാന്‍ കയറവെ, യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം. കള്ളൻ പിടിയിൽ. ചെന്നൈയിലാണ് സംഭവം. യുവതിയുടെ പരാതിയിൽ നിരവധി മോഷണക്കേസുകളില്‍ പ്രതിയായ അമിഞ്ചിക്കരൈ സ്വദേശി രാമകൃഷ്ണനെയാണ് തിരുമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സംഭവം.

അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍ മോഷണത്തിനായി എത്തിയ യുവാവ് ടെറസ് വഴി അകത്ത് കടക്കവേ വീട്ടമ്മയായ യുവതി ടെറസില്‍ ഉറങ്ങുന്നത് കണ്ടു. തുടർന്ന് ത്തിമുനയില്‍ ഭീഷണിപ്പെടുത്തി യുവാവ് വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഞെട്ടിയുണര്‍ന്ന യുവതി ബഹളംവെച്ചതോടെ വീട്ടുകാര്‍ ഓടിയെത്തിയതും ഇയാൾ ഓടി രക്ഷപെട്ടു.

Also read : രോഗമില്ലാത്തവരും വാങ്ങിച്ചു കൂട്ടുന്നു, ഒടുവില്‍ മലേറിയ രോഗികള്‍ക്ക് മരുന്ന് കിട്ടാതായി

രാത്രി തന്നെ യുവതി പോലീസില്‍ പരാതി നല്‍കി. തുടർന്ന് അപ്പാര്‍ട്ട്‌മെന്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയായിരുന്നു. അണ്ണാനഗര്‍ മേഖലയിലടക്കം നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് രാമകൃഷ്ണനെന്നും പകല്‍ പാല്‍ വിതരണ ജോലിചെയ്യുന്ന ഇയാള്‍ രാത്രികാലങ്ങളില്‍ മോഷണം നടത്തി വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button