KeralaLatest NewsNewsIndia

ലോക്ക് ഡൗൺ നിയമങ്ങൾ തെറ്റിച്ച് തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് ആളെ കടത്തിയിരുന്ന ആംബുലൻസ് പിടികൂടി

തിരുവനന്തപുരം: ലോക്ക് ഡൗൺ നിയമങ്ങൾ തെറ്റിച്ച് തമിഴ്‌ നാട്ടിൽ നിന്ന് കേരളത്തിലേക്ക് ആളെ കടത്തിയിരുന്ന ആംബുലൻസ് പിടികൂടി. രാത്രികാലങ്ങളിൽ പൊലീസിനെ കബളിപ്പിച്ച് നിരവധി ആളുകളെയാണ് ആംബുലൻസ് വഴി കടത്തിയത്.

തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്കും കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്കും ആളുകളെ എത്തിച്ചിരുന്ന ആംബുലൻസാണ് അമരവിള പൊലീസ് പിടികൂടിയത്. അമരവിളയിൽ എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ വി.എസ്.ഡി.പി.യുടെ സ്റ്റിക്കർ പതിപ്പിച്ച ആംബുലൻസ് പിടികൂടുകയായിരുന്നു.

ALSO READ: കോവിഡ് പ്രതിരോധം: ജില്ലാ പഞ്ചായത്തിന്റെ കോള്‍ സെന്ററില്‍ വോളന്റിയറായി മലയാളത്തിന്റെ പ്രമുഖ നടി

ആംബുലൻസിൽ യാത്ര ചെയ്തിരുന്ന തമിഴ്നാട് സ്വദേശികളായ അഞ്ച് പേർക്കെതിരെയും ആംബുലൻസ് ഡ്രൈവർ പാറശാല പരശുവക്കൽ സ്വദേശി ബിജീഷിനെതിരെയും പൊലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button