Latest NewsNewsIndia

എംപ്ലോയിസ് പ്രോവിഡന്റ് ഫണ്ട് സംഘടനയിലെ അംഗങ്ങൾക്ക് വായ്പയെടുക്കുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഇപിഎഫ്( എംപ്ലോയിസ് പ്രോവിഡന്റ് ഫണ്ട്) സംഘടനയിലെ അംഗങ്ങൾക്ക് വായ്പയെടുക്കുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി മോദി സർക്കാർ. ഇതനുസരിച്ച് ഗവൺമെന്റ് പ്രഖ്യാപിച്ചിട്ടുള്ള ദുരിതാശ്വാസത്തിന് യോഗ്യരായ സ്ഥാപനങ്ങൾക്കും ഫാക്ടറികൾക്കും അതിനായി ഇലക്ട്രോണിക് ചെലാൻ കം റിട്ടേൺ സമർപ്പിക്കാവുന്നതാണ്.

ഇപിഎഫ് അംഗങ്ങളിൽ കുറഞ്ഞ ശമ്പളം വാങ്ങുന്നവർക്ക് ജോലിയിൽ ഉണ്ടായേക്കാവുന്ന തടസങ്ങൾ നിയന്ത്രിക്കുന്നതിനും ഇപിഎഫ് സംരക്ഷണത്തിന് അർഹതയുള്ള സ്ഥാപനങ്ങളെ സഹായിക്കുന്നതിനുമുള്ളതിനുമുള്ള പാക്കേജാണ്പ്രധാൻ മന്ത്രി ഗരിബ് കല്യാൺ യോജന.

ഈ കോൺട്രിബൂട്ടറി അംഗങ്ങളുടെ യുണീക് അക്കൗണ്ട് നമ്പരിലേയ്ക്ക് അവരുടെ ശമ്പളത്തിന്റെ 24 ശതമാനം തുക മൂന്നു മാസത്തേയ്ക്ക് കേന്ദ്ര ഗവൺമെന്റ് അടയ്ക്കും. ഏകദേശം 79 ലക്ഷം അംഗങ്ങൾക്കും 3.8 ലക്ഷം സ്ഥാപനങ്ങൾക്കും ഈ പായ്‌ക്കേജിന്റെ പ്രയോജനം ലഭിക്കും. മൂന്നു മാസത്തേയ്ക്ക് സബ്‌സിഡി ഇനത്തിൽ 4800 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. ഇപിഎഫ് സുരക്ഷയുള്ളതും നൂറിൽ താഴെ തൊഴിലാളികൾ മാത്രം പണിയെടുക്കുന്നതുമായ സ്ഥാപനങ്ങളിലെയും ഫാക്ടറികളിലെയും 90 ശതമാനവും 15000 രൂപയിൽ താഴെ ശമ്പളം വാങ്ങുന്നവരാണെങ്കിൽ അവർക്കാണ് ഈ പദ്ധതിയുടെ പ്രയോജനം.

ഇലക്ട്രോണിക് ചലാൻ അപ്ലോഡ് ചെയ്ത ശേഷം സ്ഥാപനത്തിന്റെയും തൊഴിലാളിയുടെയും യോഗ്യത പരിശോധിക്കപ്പെടുകയും തുടർന്ന് തൊഴിലാളിയുടെയും തൊഴിൽ ഉടമയുടെയും അംശാദായ തുക ചലാൻ വെവേറെ കാണിച്ചു തരികയും ചെയ്യും. തൊഴിലുടമ അയാളുടെ വിഹിതം അടച്ചു കഴിഞ്ഞാലുടൻ യോഗ്യരായ തൊഴിലാളികളുടെ യുണീക് അക്കൗണ്ട് നമ്പരിലേയക്ക് അവരുടെ വിഹിതം കേന്ദ്ര ഗവൺമെന്റ് അടയ്ക്കും. പദ്ധതിയുടെ വിശദാംശങ്ങളും ചോദ്യങ്ങൾക്കുള്ള വിശദീകരണങ്ങളും പായ്‌ക്കേജിന്റെ വിവിധ വശങ്ങളും ഇപിഎഫ്ഒയുടെ വെബ്‌സൈറ്റിൽ ‘COVID-19’ എന്ന ശീർഷകത്തിൽ ലഭിക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button