Jobs & VacanciesLatest NewsNews

കാസർഗോഡ് കേന്ദ്ര സർവ്വകലാശാലയിലും,നുവാല്‍സിലും അദ്ധ്യാപക ഒഴിവ്, അപേക്ഷ ക്ഷണിച്ചു

കാസർഗോഡ് കേന്ദ്ര സർവ്വകലാശാലയിലും,നുവാല്‍സിലും അദ്ധ്യാപക ഒഴിവ്, വിവരങ്ങൾ ചുവടെ

കേന്ദ്ര സർവ്വകലാശാല കാസർഗോഡ്

സോഷ്യല്‍ വര്‍ക്ക് വിഷയത്തിൽ ഒരു അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് തപാല്‍ വഴി അപേക്ഷിക്കണം.  സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തരബിരുദവും നെറ്റുമാണ് യോഗ്യത.  അപേക്ഷയുടെ മാതൃക വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഇത് ഡൗൺലോഡ് ചെയ്തെടുത്ത് പൂരിപ്പിച്ച് അനുബന്ധരേഖകൾ സഹിതം In-Charge Recruitment Cell, Central University of Kerala, Tejaswini Hills, P.O.Periya, Kasaragod 671 320 എന്ന വിലാസത്തിൽ അയക്കണം.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : http://www.cukerala.ac.in/

നുവാല്‍സ്

നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലാണ് അവസരം. തപാല്‍ വഴി അപേക്ഷിക്കണം. വിഷയം: നിയമം, ബന്ധപ്പെട്ട വിഷ യത്തില്‍ ബിരുദാനന്തരബിരുദവും നെറ്റുമാണ് യോഗ്യത. രണ്ടു(ജനറല്‍-1, ഈഴവ-1)ഒഴിവുകളാണുള്ളത്.

അപേക്ഷയുടെ മാതൃക വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഇത് ഡൗൺലോഡ് ചെയ്തെടുത്ത് പൂരിപ്പിച്ച് അനുബന്ധരേഖകൾ സഹിതം Registrar, The National University for Advanced Legal Studies, NUALS Campus, HMT Colony P.O., Kalamassery, Kochi, Kerala – 683 503 എന്ന വിലാസത്തില്‍ അയക്കണം

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : www.nuals.ac.in

shortlink

Related Articles

Post Your Comments

Related Articles


Back to top button